ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. ഇന്നലെ ഉച്ചയോടെയാണ് ദാരുണമായ സംഭവം,
ദില്ലി: രാജസ്ഥാനിൽ പിതാവ് മകളെ കഴുത്തറുത്ത ശേഷം തീകൊളുത്തി കൊന്നു. കുടുംബവുമായി അകന്ന് കഴിയുകയായിരുന്ന പ്രതി മൂത്ത മകളെ ഒരു വിവാഹസ്ഥലാത്ത് വച്ചാണ് കൊന്നത്. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ദാരുണമായ സംഭവം, പാലി ജില്ലയിലെ ഇസാലി ഗ്രാമത്തിൽ ഒരു വിവാഹ ചടങ്ങിനിടെയാണ് കൊലപാതകം നടന്നത്. പ്രതിയുമായി അകന്ന് അമ്മയോടൊപ്പം ഗുജറാത്തിൽ കഴിയുകയായിരുന്നു മുപ്പത്തി രണ്ടുകാരിയായ മകള്‍. ചടങ്ങിനിടെ സംസാരിക്കാനായി മൂത്തമകളെ വിളിച്ച പ്രതി, ആളൊഴിഞ്ഞ ഇടത്തേക്ക് കൂട്ടികൊണ്ടുപോയി.
കഴുത്തറത്ത ശേഷം കയ്യിൽ കരുതിയ പെട്രോള് ഒഴിച്ച് തീകൊളുത്തുകയായിരുന്നു.ഇളയ മകളോട് കാത്തു നിൽക്കാൻ പറഞ്ഞ ശേഷമായിരുന്നു ക്രൂരമായ കൊലപാതകം. തിരിച്ചെത്തിയ അച്ഛന്റെ കൈയിൽ ചോരപുരണ്ടതു കണ്ട ഇളയമകളാണ് പ്രദേശവാസികളെ വിവരമറിയിച്ചത്. പൊലീസെത്തുമ്പോള് പകുതി കത്തികരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.പന്ത്രണ്ട് വർഷമായി കുടുബവുമായി അകന്നു കഴിയുന്ന പ്രതി, മൂത്തമകളാണ് ഇതിനു കാരണമെന്ന് ആരോപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പ്രതി ശിവ്ലാൽ മേഘ്വാൾ ഒളിവിലാണ്. പ്രതിക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.
undefined
അതേസമയം, താനെയിൽ ഭക്ഷണത്തിന് രുചിയില്ലെന്ന് ആരോപിച്ച് അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. താനെയിലെ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് ക്രൂര കൊലപാതകം സംഭവിച്ചത്. ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് അമ്മയുമായി വഴക്കിട്ട മകൻ ഒടുവിൽ അരിവാളുകൊണ്ട് സ്വന്തം അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന് ശേഷം മകൻ ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഇയാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ആരോഗ്യനില മെച്ചപ്പെട്ടശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും താനെ റൂറൽ പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പ്രതിയായ യുവാവും 55 വയസുള്ള അമ്മയും തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം