'മെഡിക്കൽ കോളേജിൽ നഴ്സിങ് അസിസ്റ്റന്‍റ് ജോലി, ഉത്തരവും കിട്ടി'; വീട്ടമ്മയെ പറ്റിച്ച് അരലക്ഷം തട്ടി, അറസ്റ്റ്

By Web Team  |  First Published Feb 15, 2024, 9:34 AM IST

തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. 


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് വീട്ടമ്മയുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചാലക്കുഴി സ്വദേശി സതീഷ് കുമാർ ആണ് കോട്ടയം വെസ്റ്റ് പോലീസിന്റെ പിടിയിലായത്. ഇയാൾ തിരുവാർപ്പ് സ്വദേശിനിയായ വീട്ടമ്മക്ക്‌ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേഴ്സിംഗ് അസിസ്റ്റന്റ് ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പലതവണകളായി 50,000 രൂപ തട്ടിയെടുക്കുകയായിരുന്നു. 

തുടർന്ന് ഇയാൾ തന്റെ മൊബൈൽ ഫോണിലൂടെ നിർമ്മിച്ച വ്യാജ ഉത്തരവ് വീട്ടമ്മയ്ക്ക് നൽകി. എന്നാൽ നിയമനത്തിനായി എത്തിയപ്പോഴാണ് താൻ ചതിക്കപ്പെട്ട വിവരം വീട്ടമ്മ മനസിലാക്കുന്നത്. പിന്നീട് ജോലി ലഭിക്കാതെയും, പണം തിരികെ നൽകാതിരുന്നതിനെയും തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇയാൾ ഹരിപ്പാട്, കീഴുവായ്പൂർ എന്നീ സ്റ്റേഷനുകളിൽ സമാന രീതിയിലുള്ള കേസുകളിൽ പ്രതിയാണ് എന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Latest Videos

Read More :  'ഉച്ചത്തിൽ കൊട്ടെടാ'; പഞ്ചവാദ്യത്തിന് ശബ്ദം പോര, കൊല്ലത്ത് ക്ഷേത്ര ജീവനക്കാരനെ തോർത്തിൽ കല്ല് കെട്ടി തല്ലി

click me!