വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റ് വിതരണം: ബിനീഷ് ചക്കരയ്‌ക്കെതിരെ കേസ്

By Web Team  |  First Published May 1, 2024, 12:27 AM IST

ബിജെപി പ്രവര്‍ത്തകന്‍ വി.കെ.ശശിയുടെ വീട്ടില്‍ നിന്ന് 150ല്‍ അധികം കിറ്റുകള്‍ കണ്ടെടുത്തിരുന്നു.


കല്‍പ്പറ്റ: വയനാട് ജില്ലയിലെ കല്‍പ്പറ്റ തെക്കുംതറയില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ കല്‍പ്പറ്റ പൊലീസ് കേസെടുത്തു. ബിനീഷ് ചക്കരയെന്ന വ്യക്തിയെ പ്രതി ചേര്‍ത്താണ് പൊലീസ് എഫ്‌ഐആര്‍. പ്രതിയുടെ മേല്‍വിലാസം എഫ്‌ഐആറില്‍ ചേര്‍ത്തിട്ടില്ല. 

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ തെക്കുംതറയിലെ ബിജെപി പ്രവര്‍ത്തകന്‍ വി.കെ.ശശിയുടെ വീട്ടില്‍ നിന്ന് 150ല്‍ അധികം കിറ്റുകള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. വിഷുക്കിറ്റുകളാണ് എത്താന്‍ വൈകിയെന്നായിരുന്നു അന്നത്തെ വിശദീകരണം.

Latest Videos

undefined

2500 കിറ്റുകള്‍ ബിനീഷ് കല്‍പ്പറ്റയിലെ ഒരു മൊത്തവ്യാപാര കടയില്‍ നിന്ന് ഓഡര്‍ ചെയ്തതതായി പൊലീസ് എഫ്‌ഐആറിലുണ്ട്. ഇതില്‍ 2,426 കിറ്റുകള്‍ വോട്ടര്‍മാര്‍ക്ക് നല്‍കിയെന്നും പൊലീസ് കണ്ടെത്തി. നേരത്തെ ബത്തേരിയില്‍ നിന്ന് കിറ്റു കണ്ടെത്തിയ വിഷയത്തില്‍ ബത്തേരി പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

നവകേരള ബസ് സര്‍വീസ്: പ്രത്യേകതകള്‍ എന്തെല്ലാം? ബുക്കിംഗ് ആരംഭിച്ചു
 

click me!