അമ്മയെ നടുറോഡിൽ കുത്തിക്കൊന്നു; മകന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും

By Web Team  |  First Published Aug 18, 2024, 2:36 PM IST

തലവൂർ അരിങ്ങട സ്വദേശി ജോമോനാണ് (30) കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്

life imprisonment for son who killed mother in kollam

കൊല്ലം: മാനസിക പ്രശ്നമുള്ള  അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് ജീവപര്യന്തം കഠിന തടവ്. തലവൂർ അരിങ്ങട സ്വദേശി ജോമോനാണ് (30) കൊല്ലം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം കഠിന തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 

2023 ജൂലൈയിലാണ് മിനിയെ മകൻ കുത്തിക്കൊലപ്പെടുത്തിയത്. മിനിയെ ചികിത്സയ്ക്ക് ശേഷം വീട്ടിൽ കൊണ്ടുവന്നിരുന്നു. വീണ്ടും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ  ആശുപത്രിയിൽ കൊണ്ടുപോകുന്നുവെന്ന് പറഞ്ഞ് ജോമോൻ ബൈക്കിൽ കൊണ്ടുപോയി. ചെങ്ങമനാട് ജംഗ്ഷനിൽ എത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

Latest Videos

കൊലപാതകത്തിന് ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാൻ നോക്കിയ ജോമോനെ നാട്ടുകാരാണ് കീഴടക്കി പൊലീസിൽ ഏൽപ്പിച്ചത്. കൊട്ടാരക്കര പൊലീസ് അന്വേഷിച്ച കേസിലാണ് കോടതി കഴിഞ്ഞ ദിവസം വിധി പറഞ്ഞത്. 

'ബാങ്കിൽ സ്വർണമുണ്ട്, എടുക്കാൻ പണം വേണം'; ജ്വല്ലറി ജീവനക്കാരനെ കബളിപ്പിച്ച് യുവാവ് തട്ടിയത് 1,85,000 രൂപ
 

vuukle one pixel image
click me!
vuukle one pixel image vuukle one pixel image