'വ്യാപാരിയെ വിളിച്ചുവരുത്തി തട്ടിയെടുത്തത് കോടികളുടെ വജ്രക്കല്ലുകളും സ്വര്‍ണവും'; യുവാക്കള്‍ പിടിയില്‍

By Web Team  |  First Published Jun 13, 2024, 1:11 PM IST

അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അനേഷണത്തിനൊടുവിലാണ് ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്.


എടപ്പാള്‍: വജ്ര വ്യാപാരിയെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ആക്രമിച്ച് വജ്രങ്ങളും സ്വര്‍ണവും തട്ടിയെടുത്ത സംഭവത്തില്‍ അഞ്ചു പേര്‍ പിടിയില്‍. കൊല്ലം പള്ളിതോട്ടം എച്ച്ആന്‍ഡ്‌സി കോളനി നിവാസികളായ ഫൈസല്‍, നിജാദ്, അഫ്സല്‍, സൈദലി, അജിത് എന്നിവരെയാണ് എടപ്പാളില്‍ നിന്ന് പിടികൂടിയത്. എടപ്പാള്‍ പട്ടാമ്പി റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന വജ്രക്കല്ലുകളും സ്വര്‍ണവും കണ്ടെടുത്തു. സംഘത്തിലെ ബാദുഷ എന്നയാള്‍ പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ടു. 

കഴിഞ്ഞ ദിവസം കൊല്ലത്തെ ലോഡ്ജിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ സ്വദേശിയായ വജ്ര വ്യാപാരി സുരേഷ് കുമാറിനെ കൊല്ലത്തേക്ക് ഡയമണ്ട് വാങ്ങാന്‍ എന്ന വ്യാജനെ വിളിച്ചു വരുത്തി ആക്രമിക്കുകയും കൈയില്‍ ഉണ്ടായിരുന്ന രണ്ട് വജ്രങ്ങളും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

Latest Videos

undefined

സംഭവത്തിന് സഹായിച്ച അഞ്ച് പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. അവരില്‍ നിന്ന് ഒരു വജ്രം പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് നടത്തിയ അനേഷണത്തിനൊടുവിലാണ് ആറു പ്രതികള്‍ എടപ്പാളില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് പൊലീസ് സി.ഐ ഹരിലാലിന്റെ നേതൃത്വത്തിലുള്ള സംഘം ചങ്ങരംകുളം പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ ദില്‍ജിത്, പൊലീസ് ഓഫീസര്‍മാരായ ഷഫീക്, അനു, അജയകുമാര്‍, ഷൈജു, രമേശന്‍ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

കുവൈത്ത് ദുരന്തം: സാഹസികമായി രക്ഷപ്പെട്ട് മലയാളി, 'തീ കണ്ട് നളിനാക്ഷന്‍ ചാടിയത് വാട്ടര്‍ ടാങ്കിലേക്ക്'
 

tags
click me!