ഷർട്ട് ഇടാതെ ബിവറേജ് ഔട്ട്ലെറ്റിനുള്ളിലുള്ള സിസിടിവിക്ക് മുന്നിലെത്തുന്ന മോഷ്ടാക്കളിലൊരാൾ ചെറിയ നൃത്ത ചുവടുകളോടെയാണ് കുപ്പി മോഷ്ടിക്കുന്നത്. ഇഷ്ടമുള്ള മദ്യം തെരഞ്ഞുപിടിച്ച് മോഷ്ടിച്ച യുവാക്കൾ ഔട്ട്ലെറ്റിലുണ്ടായിരുന്ന പണവും മോഷ്ടിച്ചിട്ടുണ്ട്.
ചെർപ്പുളശ്ശേരി: ബീവറേജ് കെട്ടിടത്തിലെ ചെറിയ ലോഹ പ്ലേറ്റുകൾ ഇളക്കി മാറ്റി അകത്ത് കയറി. അടുക്കി വച്ചിരിക്കുന്ന മദ്യ കുപ്പിക്ക് സമീപത്തെ സിസിടിവി കണ്ടപ്പോൾ ചെറുചുവടുകൾ വച്ചാണ് മോഷണം. വലിയ രീതിയിലെ മോഷണം നടന്നിട്ട് മാസമൊന്ന് കഴിഞ്ഞിട്ടും സിസിടിവി ദൃശ്യമല്ലാതെ മറ്റൊന്നും കയ്യിലില്ലാത്ത അവസ്ഥയിലാണ് പൊലീസുള്ളത്. ഹെൽമെറ്റ് ധരിച്ച ഒരാളും മാസ്ക് വച്ച മറ്റൊരാളും ചേർന്ന് ലോഹ പ്ലേറ്റ് ചെറു ചുറ്റിക ഉപയോഗിച്ചാണ് ഇളക്കി മാറ്റുന്നത്.
undefined
ഇതിനിടയിലാണ് സമീപത്തെ സിസിടിവി ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഹെൽമറ്റ് ഒന്നുകൂടി നെരെ ഇട്ട ശേഷം സിസിടിവി ചുറ്റിക വച്ച് തല്ലിപ്പൊട്ടിച്ചു. ഇതിന് ശേഷമാണ് ബീവറേജ് ഔട്ട്ലെറ്റിലേക്ക് കയറുന്നത്. തൊപ്പിയും മാസ്കും ധരിച്ച രണ്ടാമനാണ് ബീവറേജ് ഔട്ട്ലെറ്റിലേക്ക് കയറുന്നത്. ഷർട്ട് ഇടാതെ ബിവറേജ് ഔട്ട്ലെറ്റിനുള്ളിലുള്ള സിസിടിവിക്ക് മുന്നിലെത്തുന്ന മോഷ്ടാക്കളിലൊരാൾ ചെറിയ നൃത്ത ചുവടുകളോടെയാണ് കുപ്പി മോഷ്ടിക്കുന്നത്. ഇഷ്ടമുള്ള മദ്യം തെരഞ്ഞുപിടിച്ച് മോഷ്ടിച്ച യുവാക്കൾ ഔട്ട്ലെറ്റിലുണ്ടായിരുന്ന പണവും മോഷ്ടിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 19ന് രാത്രിയാണ് പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരി ബിവറേജസ് ഔട്ട് ലെറ്റിൽ മോഷണം നടത്തിയവരെ പിടികൂടാനാകാതെ വന്നതോടെ പൊലീസ് മോഷണത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങളിലൂടെ പ്രചരിപ്പിച്ച് പ്രതികളെ പിടികൂടാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ മാസം നടന്ന മോഷണത്തിൽ 2 പേർ ചേർന്ന് 40 കുപ്പി മദ്യവും 22000 രൂപയുമാണ് മോഷ്ടിച്ചത്. 8 വർഷം മുമ്പ് തിരുവോണം നാളിൽ നടന്ന ഇവിടെ കവർച്ചയിൽ 3 ലക്ഷം രൂപയാണ് നഷ്ടമായത്. ഈ കേസിലെ പ്രതികളെയും ഇനിയും കണ്ടെത്തിയിട്ടില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം