'ഇതൊരു വെറൈറ്റി കള്ളന്‍'; മോഷ്ടിക്കുന്നത് ക്രാഷ് ബാരിയര്‍ തൂണുകള്‍ മാത്രം, ഒടുവില്‍ പിടിയില്‍

By Web Team  |  First Published Nov 23, 2023, 11:34 AM IST

മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പട്രോളിംഗിനിടെ മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്.


ഇടുക്കി: ദേശീയ പാതയുള്‍പ്പെടെയുളള റോഡുകളുടെ അരികില്‍ സ്ഥാപിച്ചിരിക്കുന്ന ക്രാഷ് ബാരിയറുകളുടെ തൂണുകള്‍ സ്ഥിരമായി മോഷ്ടിക്കുന്ന ആള്‍ പിടിയില്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് പട്രോളിംഗിനിടെ മോഷ്ടാവിനെ കയ്യോടെ പിടികൂടിയത്. പീരുമേട് ലാഡ്രം ലക്ഷംവീട് കോളനി സ്വദേശി വിജയകുമാര്‍ ആണ് പിടിയിലായത്. 

കൊട്ടാരക്കര-ദിണ്ഡിക്കല്‍ ദേശീയപാതയില്‍ മുറിഞ്ഞപുഴ കടുവപ്പാറയ്ക്കു സമീപം പട്രോളിംഗ് നടത്തികയായിരുന്നു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ഈ സമയത്താണ് വിജയകുമാര്‍ ക്രാഷ് ബാരിയറുകളുടെ തൂണുകള്‍ മോഷ്ടിക്കാനെത്തിയത്. വഴിയരികിലെ ക്രാഷ് ബാരിയറുകള്‍ ഉറപ്പിച്ചിരുന്ന തൂണുകള്‍ മോഷ്ടിക്കുകയാണ് വിജയകുമാറിന്റെ രീതി. തൂണുകളിലെ സ്‌ക്രൂകള്‍ അഴിക്കുന്നതിനിടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കാണുന്നത്. ഇയാളെത്തിയ ഓട്ടോ റിക്ഷയില്‍ നിന്നും 21 ക്രാഷ് ബാരിയറുകളുടെ തൂണുകളും കണ്ടെടുത്തു. തുടര്‍ന്ന് വിജയകുമാറിനെ കസ്റ്റഡിയില്‍ എടുത്തത് പീരുമേട് പൊലീസിന് കൈമാറുകയായിരുന്നു.

Latest Videos

undefined

മുന്‍പും സമ്മാനരീതിയില്‍ വിവിധ ഇടങ്ങളില്‍ നിന്ന് തൂണുകള്‍ മോഷ്ടിച്ചതായി വിജയകുമാര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. മോഷ്ടിക്കുന്ന തൂണുകള്‍ തമിഴ്‌നാട്ടിലെത്തിച്ചാണ് വില്‍ക്കുന്നത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഓപ്പറേഷന്‍ പി ഹണ്ട്: ഒരാള്‍ അറസ്റ്റില്‍

കൊച്ചി: 15 വയസില്‍ താഴെയുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയുമായി അസം സ്വദേശി കൊച്ചിയില്‍ പിടിയില്‍. ഓപ്പറേഷന്‍ പി ഹണ്ടില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ നടന്ന പരിശോധനയിലാണ് 37കാരനായ നാഗോണ്‍ സ്വദേശി ഹാബിജുര്‍ റഹ്‌മാന്‍ പിടിയിലായത്. ഞാറക്കല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ മൊബൈലില്‍ നിന്ന് 15 വയസില്‍ താഴെയുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോയും പൊലീസ് കണ്ടെടുത്തു.

പി ഹണ്ടില്‍ നടന്ന പരിശോധനയില്‍ മൂവാറ്റുപുഴയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. റൂറല്‍ ജില്ലയില്‍ ഏഴ് പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വിവിധയിടങ്ങളില്‍ നിന്നായി ഒമ്പത് ഡിവൈസുകള്‍ കണ്ടെടുത്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോണ്‍ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ പി.ഹണ്ട് നടത്തുന്നത്.

ആശുപത്രിയിലെ ലിഫ്റ്റില്‍ 10വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; 53കാരന്‍ പിടിയില്‍ 

 

tags
click me!