ജോലി വാഗ്ദാനം, ഒരു ലക്ഷം തട്ടി മനുഷ്യാവകാശ കമ്മീഷനിലെ 'വ്യാജന്‍'; അന്വേഷിക്കാന്‍ ഉത്തരവിട്ട് കമ്മീഷന്‍

By Web Team  |  First Published Nov 8, 2023, 6:31 PM IST

ബാങ്ക് ഓഫ് ബറോഡ വഴിയാണ് കെ. ഗുരുവായൂരപ്പ എന്ന പേരിലുള്ളയാള്‍ക്ക് തുക നല്‍കിയതെന്ന് ബാബുവിന്റെ പരാതിയില്‍ പറയുന്നു.


കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷനിലെ ജോലിക്കാരനെന്ന് പറഞ്ഞ് യുവാവ് ഒരു ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. നടക്കാവ് സ്വദേശി എ.പി ഹരീഷ് ബാബു നൽകിയ പരാതിയിലാണ് നടപടി.

സഹോദരിക്ക് ദുബായില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് യുവാവ് തട്ടിപ്പ് നടത്തിയതെന്ന് ബാബു പറഞ്ഞു. കമ്മീഷനിലെ ജോലിക്കാരനെന്ന് സ്വയം പരിചയപ്പെടുത്തിയ യുവാവ്, ജോലി വാഗ്ദാനം നല്‍കി ഒരു ലക്ഷം രൂപ കൈക്കലാക്കിയെന്നാണ് ആരോപണം. 2022 നവംബര്‍ 26, ഡിസംബര്‍ മൂന്ന് തീയതികളില്‍ ബാങ്ക് ഓഫ് ബറോഡ വഴിയാണ് കെ. ഗുരുവായൂരപ്പ എന്ന പേരിലുള്ളയാള്‍ക്ക് തുക നല്‍കിയതെന്ന് ബാബുവിന്റെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം നടത്തി മൂന്ന് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആക്റ്റിങ് ചെയര്‍ പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ.ബൈജൂനാഥിന്റെ നിര്‍ദേശം. 

'ഗൂഗിളില്‍ റിവ്യൂ കൊടുത്താല്‍ പണം'; മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നഷ്ടമായത് വന്‍തുക

Latest Videos

undefined

അമ്പലപ്പുഴ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടെന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ പരാതിയിലാണ് ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ജാര്‍ഖണ്ഡിലെ റായ്പൂരിലും, ഗുജറാത്തിലെ അഹമ്മദാബാദിലുമുള്ള അക്കൗണ്ടുകളിലേക്കാണ് പണം ക്രെഡിറ്റായതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി അമ്പലപ്പുഴ ഇന്‍സ്‌പെക്ടര്‍ എസ് ദ്വിജേഷ് അറിയിച്ചു. 

തട്ടിപ്പ് നടന്നത് ഇങ്ങനെ: കഴിഞ്ഞ മാസം 31ന് കാക്കാഴം സ്വദേശിയായ മെഡിക്കല്‍ വിദ്യാര്‍ഥിയുടെ വാട്‌സ്ആപ്പില്‍ ഒരു സന്ദേശം വരുകയും, അതില്‍ ടെലഗ്രാം ഓണ്‍ലൈന്‍ ട്രേഡ് ഗ്രൂപ്പായ ബി-ക്ലസ്റ്റര്‍ 2205 എന്ന ലിങ്കില്‍ ജോയിന്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഗൂഗിളില്‍ ഓരോ സ്ഥാപനങ്ങളുടെയും ഹോട്ടലുകളെയും റിവ്യൂ ചെയ്ത് റേറ്റിംഗ് കൂട്ടുന്ന 22 ടാസ്‌ക് കംപ്ലീറ്റ് ചെയ്തു. അതില്‍ ആദ്യത്തെ 4 ടാസ്‌ക് ഫ്രീ ആയി കൊടുക്കുകയും അഞ്ചാമത്തെ ടാസ്‌ക് ചെയ്യണമെങ്കില്‍ 1000 രൂപ പേയ്‌മെന്റ് ചെയ്യണമെന്ന് പറഞ്ഞതനുസരിച്ച് 1000 രൂപ 31ന് കൊടുക്കുകയും കമ്മീഷന്‍ അടക്കം 1,300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. പിന്നീട് 9-ാം ടാസ്‌ക് വരെ ഫ്രീ ആയി റിവ്യൂ ചെയ്യുന്ന ടാസ്‌കുകള്‍ കിട്ടുകയും തുടര്‍ന്നുള്ള ടാസ്‌കുകള്‍ കംപ്ലീറ്റ് ചെയ്യണമെങ്കില്‍ 33,000 രൂപ അക്കൗണ്ടില്‍ ഇട്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം ഇട്ട് കൊടുക്കുകയും അതിന്റെ കമ്മീഷന്‍ ഉള്‍പ്പടെ 43,000 രൂപയായി എന്നുള്ള അറിയിപ്പ് വിദ്യാര്‍ഥിക്ക് കിട്ടുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ട് ടാസ്‌ക് കംപ്ലീറ്റ് ചെയ്യണമെങ്കില്‍ 98,000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണം അയച്ച് കൊടുക്കുകയും തുടര്‍ന്ന് അടുത്ത ടാസ്‌കില്‍ പങ്കെടുത്ത് 2,00,000 രൂപ ഇട്ട് കൊടുത്താല്‍ 3,50,000 രൂപ ആയി തിരികെ കിട്ടുമെന്നും പറഞ്ഞു. ഇല്ലെങ്കില്‍ ഇതുവരെ അടച്ച 1,31,000 രൂപ കിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് ചതി മനസിലാക്കി പൊലീസില്‍ പരാതി നല്‍കിയതെന്ന് വിദ്യാർഥി പറഞ്ഞു. 

കേരളീയം വൻ വിജയം, പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തം; 2-ാം കേരളീയത്തിന് ഒരുക്കം തുടങ്ങിയെന്ന് മുഖ്യമന്ത്രി 

tags
click me!