34,300 രൂപ ഗ്രാന്റ് കൈപ്പറ്റിയ ശേഷം വീട് വയ്ക്കാതെ തിരിമറി നടത്തിയെന്ന കേസിലാണ് വിജിലന്‍സ് കോടതിയുടെ വിധി.
ഇടുക്കി: പള്ളിവാസല്‍ പഞ്ചായത്തിലെ ഭവന നിര്‍മ്മാണ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന കേസില്‍ പ്രതിയായ മുരുകനെ ആറുമാസം തടവിനും രണ്ടായിരം രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷിച്ചു. സര്‍ക്കാരിന്റെ മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് പള്ളിവാസല്‍ സ്വദേശിയായ മുരുകന്‍ വീട് വയ്ക്കുന്നതിനുള്ള വ്യാജ രേഖകള്‍ ഹാജരാക്കി, 34,300 രൂപ ഗ്രാന്റ് കൈപ്പറ്റിയ ശേഷം വീട് വയ്ക്കാതെ തിരിമറി നടത്തിയെന്ന കേസിലാണ് വിജിലന്‍സ് കോടതിയുടെ വിധി.
ഇടുക്കി വിജിലന്‍സ് യൂണിറ്റ് മുന്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.രാധാകൃഷ്ണന്‍ നായര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എസ്. ബാലചന്ദ്രന്‍ നായര്‍, വി. വിജയന്‍, ജോണ്‍സന്‍ ജോസഫ്, കെ.വി. ജോസഫ് എന്നിവരാണ് അന്വേഷണം നടത്തിയത്. മുന്‍ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് പി.റ്റി കൃഷ്ണന്‍ കുട്ടി കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് പ്രതിയെ കുറ്റക്കാരനാണെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കണ്ടെത്തിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലന്‍സ് പബ്ലിക് പ്രോസിക്യൂട്ടര്‍ സരിത. വി.എ ഹാജരായി.
undefined
പൊതുജനങ്ങളുടെ ശ്രദ്ധയില്‍ അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592 900 900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447 789 100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ടി. കെ വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.