രണ്ടുമാസത്തിനിടെ നാലുതവണ, പരശുവയ്ക്കല്‍ വില്ലേജ് ഓഫീസിനുനേരെ വീണ്ടും ആക്രമണം, അപകടമൊഴിവായത് തലനാരിഴക്ക്

By Web Team  |  First Published Oct 20, 2023, 10:45 PM IST

രണ്ടുമാസത്തിനിടെ നാലു തവണയാണ് തീയിടാന്‍ ശ്രമിക്കുന്നത്. ഓഫിസ് മുറിയുടെ എയര്‍ഹോള്‍ വഴിയാണ് ഏറ്റവും ഒടുവില്‍ അകത്തേക്ക് തീയിട്ടത്. തീയിട്ടെങ്കിലും ഭാഗ്യത്തിന് ഫയലില്‍ വീണില്ല


തിരുവനന്തപുരം: രണ്ടുമാസത്തിനിടെ നാലുതവണ ഒരു സര്‍ക്കാര്‍ ഓഫീസ് കത്തിക്കാന്‍ ശ്രമം. തിരുവനന്തപുരം പരശുവയ്ക്കൽ വില്ലേജ് ഓഫീസിനു നേരെയാണ് അജ്ഞാതന്‍റെ തീയിടല്‍. പാറശ്ശാല പൊലീസ് അന്വേഷിക്കുന്നതല്ലാതെ പിന്നിലാരെന്ന് കണ്ടെത്താനായിട്ടില്ല. മൂന്നുവര്‍ഷം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിലാണ് അജ്ഞാതന്‍റെ ആക്രമണം ഉണ്ടായത്. ദിവസങ്ങളുടെ ഇടവേളയില്‍ ഇത് മൂന്നാം തവണയാണ് കത്തിക്കാന്‍ ശ്രമിക്കുന്നത്.

രണ്ടുമാസത്തിനിടെ നാലു തവണയാണ് തീയിടാന്‍ ശ്രമിക്കുന്നത്. ഓഫിസ് മുറിയുടെ എയര്‍ഹോള്‍ വഴിയാണ് ഏറ്റവും ഒടുവില്‍ അകത്തേക്ക് തീയിട്ടത്. തീയിട്ടെങ്കിലും ഭാഗ്യത്തിന് ഫയലില്‍ വീണില്ല. തൊട്ടടുത്ത കസേരയിലാണ് തീപിടിച്ചത്. തീ പടരാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. കഴിഞ്ഞ മാസം കെഎസ്.ഇ.ബി മീറ്റർ ബോർഡിൽ തീയിട്ടിരുന്നു. അന്നും വലിയ അപടമില്ലാതെ രക്ഷപ്പെട്ടു. ഈമാസം ആദ്യം പെട്രോൾ ഒഴിച്ച് തീയിടാനായിരുന്നു ശ്രമം. അന്നും വിലിയ തീപ്പിടുത്തമുണ്ടായില്ല.

Latest Videos

കഴിഞ്ഞ ഞായറാഴ്ച ശുചിമുറിക്കാണ് തീയിട്ടത്.  സാമൂഹ്യവിരുദ്ധരാണോ അതോ ഫയല്‍ ഏതെങ്കിലും നശിപ്പിക്കാന്‍ നടക്കുന്നവരാണോ പിന്നിലെന്ന് അറിയാതെ കുഴയുകയാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. സംഭവത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനാകാതെ കുഴങ്ങിയിരിക്കുകയാണ് പാറശ്ശാല പൊലീസ്.

click me!