കാറില്‍ 25 ലക്ഷം രൂപയുണ്ടെന്ന് ബില്‍ഡര്‍ ഓഫീസിലേക്ക് പോകുമ്പോള്‍ സന്തോഷിനോട് പറഞ്ഞിരുന്നു
മുംബൈ: ബില്‍ഡറുടെ കാറും 1.06 കോടി രൂപയുമായി ഡ്രൈവര്‍ മുങ്ങി. 17 വര്‍ഷമായി കൂടെയുള്ള ഡ്രൈവറാണ് കാറും പണവുമായി മുങ്ങിയത്. മഹാരാഷ്ട്രയിലെ അന്ധേരിയിലാണ് സംഭവം. അകോളയിൽ നിന്ന് ഡ്രൈവറെ അറസ്റ്റ് ചെയ്തു.
കാറില്‍ 25 ലക്ഷം രൂപയുണ്ടെന്ന് ബില്‍ഡര്‍ ഓഫീസിലേക്ക് പോകുമ്പോള്‍ സന്തോഷിനോട് പറഞ്ഞിരുന്നു. കാറിൽ തന്നെ ഇരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഓഫീസിൽ നിന്ന് തിരിച്ചെത്തിയപ്പോൾ കാർ കാണാനില്ലായിരുന്നു. ബിൽഡറുടെ ഓഫീസിൽ നിന്ന് 75 ലക്ഷം രൂപ കൂടി മോഷ്ടിച്ചാണ് ബില്‍ഡര്‍ കടന്നുകളഞ്ഞത്.
undefined
സന്തോഷ് ചവാൻ എന്ന ഡ്രൈവര്‍ കാറും പണവും എടുത്ത ശേഷം മൊബൈൽ ഫോൺ ഉപേക്ഷിച്ചാണ് മുങ്ങിയത്. നിരീക്ഷണ ക്യാമറകൾ ഇല്ലാത്ത വഴികളിലൂടെയായിരുന്നു സഞ്ചാരം. ഒരു ബന്ധുവിനെ ബന്ധപ്പെട്ട് മറ്റൊരു സിം കാർഡ് വാങ്ങാൻ സഹായം തേടി. ആലണ്ടിയിലെ ഗസ്റ്റ് ഹൗസിൽ താമസിക്കാന്‍ ബന്ധുവിന്‍റെ ആധാർ കാർഡ് ഉപയോഗിക്കുകയും ചെയ്തു.
50 ലക്ഷം രൂപ ബന്ധുവിന്റെ പക്കൽ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച ശേഷം ബാക്കി പണവുമായി അകോളയിലേക്ക് താമസം മാറ്റി. പൊലീസ് ഇയാളെ പിന്തുടർന്ന് അകോളയിൽ എത്തി പിടികൂടി. മോഷ്ടിച്ച പണത്തില്‍ ഭൂരിഭാഗവും കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം