ആറുമാസത്തിനിടെ മോഷണം പോയത് 5.6 കോടി രൂപ വിലവരുന്ന വജ്രം, അന്വേഷിച്ചപ്പോൾ കള്ളന്മാർ കപ്പലിൽ തന്നെ, അറസ്റ്റ്

By Web Team  |  First Published Nov 1, 2023, 6:02 PM IST

സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ നിലേഷ് ഷാ മോഷ്ടിച്ച വജ്രങ്ങൾ വിൽക്കാൻ ഇരുവരെയും സഹായിച്ചതായി എഫ്‌ഐആറിൽ പറയുന്നു.


മുംബൈ: ആറ് മാസത്തിനിടെ മുംബൈയിലെ ജെംസ് കമ്പനി സ്റ്റോറിൽ നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങൾ മോഷണം പോയ സംഭവത്തിൽ സ്ഥാപനത്തിലെ രണ്ട് ജീവനക്കാരടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബാന്ദ്ര-കുർള കോംപ്ലക്‌സിലെ ഭാരത് ഡയമണ്ട് ബോഴ്‌സിലെ ജെബി ആൻഡ് ബ്രദേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപനത്തിൽ നിന്നാണ് വജ്രം മോഷണം പോയത്. സ്ഥാപനത്തിലെ ഡയറക്ടർമാരിൽ ഒരാളായ സഞ്ജയ് ഷായാണ് സ്റ്റോക്കിൽ നിന്ന് 5.62 കോടി രൂപയുടെ വജ്രങ്ങൾ കാണാതായെന്ന് കാണിച്ച് സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു.

സ്ഥാപനത്തിലെ ജീവനക്കാരായ കണ്ടിവാലി സ്വദേശികളായ പ്രശാന്ത് ഷായും വിശാൽ ഷായും ഏപ്രിൽ മുതൽ വജ്രങ്ങൾ മോഷ്ടിക്കുന്നതായും പരാതിക്കാരൻ സംശയമുന്നയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷണവുമായി ജീവനക്കാർക്ക് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. സ്ഥാപനത്തിലെ മുൻ ജീവനക്കാരനായ നിലേഷ് ഷാ മോഷ്ടിച്ച വജ്രങ്ങൾ വിൽക്കാൻ ഇരുവരെയും സഹായിച്ചതായി എഫ്‌ഐആറിൽ പറയുന്നു. മൂന്ന് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.

Latest Videos

click me!