പിഴ തുക ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയുമാക്കിയ കേസില്‍ പ്രതിക്ക് കഠിന തടവും പിഴയും. പൊറ്റയില്‍ സ്വദേശി അഖില്‍ (26)നാണ് കോടതി ശിക്ഷ വിധിച്ചത്. കേസില്‍ 23 വര്‍ഷത്തെ കഠിനതടവും 60,000 രൂപ പിഴയും നല്‍കിയാണ് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. പിഴതുക അതിജീവിതയ്ക്ക് നല്‍കണം. പിഴ തുക ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബസില്‍ വച്ച് പരിചയപ്പെട്ട അതിജീവിതയെ വശീകരിക്കുകയും കൂടെ ചെന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പ്രതി ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ അതിജീവിത പീഡന വിവരം പുറത്തറിയിരിക്കുകയായിരുന്നു. സമാനമായ മറ്റൊരു പോക്‌സോ കേസിലും ഈ പ്രതിക്ക് കാട്ടാക്കട പോക്‌സോ കോടതി 12 വര്‍ഷം കഠിന തടവ് വിധിച്ചിരുന്നു.
undefined
കാറില്‍ രഹസ്യ അറകള്‍, പരിശോധിച്ചപ്പോള്‍ പൊലീസ് ഞെട്ടി, രണ്ട് കോടിയുടെ നോട്ടുകെട്ടുകള്‍
കൊച്ചി: കാറില്‍ കടത്തുകയായിരുന്ന രണ്ട് കോടിയോളം രൂപയുടെ ഹവാല പണവുമായി രണ്ട് പേര്‍ പെരുമ്പാവൂരില്‍ പിടിയില്‍. ആവോലി വാഴക്കുളം വെളിയത്ത് കുന്നേല്‍ അമല്‍ മോഹന്‍, കല്ലൂര്‍ക്കാട് തഴുവാംകുന്ന് കാരികുളത്തില്‍ അഖില്‍ കെ.സജീവ് എന്നിവരെയാണ് എറണാകുളം റൂറല്‍ ഡിസ്ട്രിക്റ്റ് ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സും പെരുമ്പാവൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോയമ്പത്തൂരില്‍ നിന്നാണ് പണം കൊണ്ടുവന്നത്. കോട്ടയം ഭാഗത്തേക്കാണ് കൊണ്ടുപോകുന്നതെന്നാണ് സൂചന.
കാറില്‍ പ്രത്യേകം അറകളിലാക്കി പൊതിഞ്ഞാണ് പണം സൂക്ഷിച്ചിരുന്നത്. അങ്കമാലിയില്‍ നിന്ന് സാഹസികമായി പിന്തുടര്‍ന്ന് വല്ലത്ത് വച്ചാണ് പിടികൂടിയത്. എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ എ.എസ്.പി ജുവനപ്പടി മഹേഷ്, നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ എസ്.പി പി പി ഷംസ്, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്‌ഐമാരായ റിന്‍സ്. എം തോമസ്, ജോസി .എം ജോണ്‍സന്‍ , എ.എസ്.ഐ എം.ജി ജോഷി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി.കെ. മീരാന്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.
'വാസനകള്‍ നല്ലതാണ്..പക്ഷെ'; യുട്യൂബര്‍ വാസന്റെ ലൈസന്‍സ് പത്തുവര്‍ഷത്തേക്ക് റദ്ദാക്കിയതില്‍ എംവിഡി