കോഴിക്കോട് സ്വദേശികളെ ബലം പ്രയോഗിച്ച് മറ്റൊരു കാറിലേക്ക് മാറ്റി, കാറിൽ സൂക്ഷിച്ച 20 ലക്ഷം കവർന്നെന്ന് പരാതി

By Web Team  |  First Published Dec 10, 2023, 2:22 PM IST

മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിന് അടുത്തുവച്ചാണ് സംഭവം


വയനാട്: വയനാട്ടിൽ കാര്‍ യാത്രികരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ മീനങ്ങാടി അമ്പലപ്പടി പെട്രോൾ പമ്പിന് അടുത്തുവച്ചാണ് സംഭവം. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ചാമരാജ് നഗറി നിന്നും കോഴിക്കോടേക്ക് പോകും വഴിയാണ് ഇവർ സഞ്ചരിച്ച കാർ ഒരു സംഘം തടഞ്ഞു നിർത്തിയത്.

Latest Videos

undefined

ഇരുവരേയും ബലം പ്രയോഗിച്ച് അക്രമി സംഘത്തിന്‍റെ കാറിലേക്ക് മാറ്റി. പരാതിക്കാർ സഞ്ചരിച്ച കാറുമായി ഈ സംഘം മറ്റൊരിടത്തോക്ക് കുതിച്ചു. യാത്രാമധ്യേ, അക്രമികൾ ഇരുവരേയും മേപ്പാടിക്ക് സമീപം ഇറക്കിവിട്ടു. കാർ മേപ്പാടിക്ക് സമീപം മറ്റൊരിടത്തുവച്ചു കണ്ടെത്തി. കാറിൽ സൂക്ഷിച്ച 20 ലക്ഷമാണ് നഷ്ടമായത്. 

ചാമരാജ് നഗറിലെ ജ്വല്ലറി ബിസിനസ് പങ്കാളിയാണ് ഇത് കൈമാറിയതെന്നാണ് പരാതിക്കാരുടെ മൊഴി. പത്ത് പേർ പണം കവര്‍ന്ന സംഘത്തിലുണ്ടായിരുന്നു എന്നാണ് സൂചന. സി സി ടി വി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. 

 

tags
click me!