മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി, മാസപ്പടി കൈപ്പറ്റി, പിടിച്ചെടുത്ത ബോട്ടുകളുടെ യന്ത്രഭാഗങ്ങൾ കടത്തി തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്.
കണ്ണൂർ: മണൽ മാഫിയയുമായി വഴിവിട്ട ബന്ധത്തിന്‍റെ പേരിൽ കണ്ണൂരിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വളപട്ടണം സ്റ്റേഷനിലെ രണ്ട് എഎസ്ഐമാരെയും ഒരു സിവിൽ പൊലീസ് ഓഫീസറെയും സ്ഥലം മാറ്റി. കെ. അനിഴൻ, ഷാജി, കിരൺ എന്നിവർക്കെതിരെയാണ് നടപടി. വിജിലൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മീഷ്ണർ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത്.
മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകി, മാസപ്പടി കൈപ്പറ്റി, പിടിച്ചെടുത്ത ബോട്ടുകളുടെ യന്ത്രഭാഗങ്ങൾ കടത്തി തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് വിജിലൻസ് റിപ്പോർട്ടിലുള്ളത്. മാസങ്ങൾക്ക് മുൻപ് വിജിലൻസ് നടത്തിയ റെയ്ഡിൽ വളപട്ടണം സ്റ്റേഷനിൽ വ്യാപകമായ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയിരുന്നു. മണൽ മാഫിയയിൽ നിന്നും ഉദ്യോഗസ്ഥർ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നതായും റെയ്ഡ് വിവരങ്ങൾ രഹസ്യമായി ചോർത്തി നൽകുകയും ചെയ്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
Read More : രാത്രി വീടിനുള്ളിൽ മൊബൈൽ വെളിച്ചം, ഞെട്ടിയുണർന്നപ്പോൾ കള്ളൻ; രണ്ട് വീടുകളിൽ കയറി സ്വർണം കവർന്നു