രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും ബില്ല് പേ ചെയ്യുന്നതിന്റെ തർക്കത്തെ തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു
അമ്പലപ്പുഴ: നീർക്കുന്നം ബാറിലെ ജീവനക്കാരനായ ടിനോയെ തലക്കടിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. വിഷ്ണു (24), അർജ്ജുൻ (27), ശ്യാംകുമാർ (33), ജയകുമാർ വയസ്സ് (55) എന്നിവരെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 9.30ഓടെയാണ് സംഭവം.
രാവിലെ 11 മണിയോടുകൂടി മദ്യപിക്കാൻ ബാറിൽ എത്തിയ പ്രതികൾ മദ്യം സപ്ലൈ ചെയ്തുകൊണ്ടിരുന്ന ആളെ ചീത്തവിളിക്കുകയും ബില്ല് പേ ചെയ്യുന്നതിന്റെ തർക്കത്തെ തുടർന്ന് സോഡാ കുപ്പികളും മദ്യക്കുപ്പികളും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ബാർ ജീവനക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസെത്തിയപ്പോൾ പ്രതികൾ കാറിൽ രക്ഷപ്പെടാൻ ശ്രമിച്ചു. പ്രതികളെ തടയാൻ ടിനോ ശ്രമിച്ചിരുന്നു. കൂടാതെ ഇവർ രക്ഷപ്പെട്ടു പോയ വഴി പൊലീസിന് കാണിച്ചു കൊടുക്കുകയും ചെയ്തു.
undefined
തിരികെ മടങ്ങി വരുന്ന വഴിക്ക് റോഡിന് സമീപം പതുങ്ങി നിന്ന ഒന്നാം പ്രതി വിഷ്ണു, ടിനോയെ ഹോളോബ്രിക്സ് കഷണം കൊണ്ട് തലയിലും മുഖത്തും ഇടിക്കുകയും മറ്റുള്ള പ്രതികൾ കൃത്യം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ പ്രതികൾ അറസ്റ്റിലായിരിക്കുന്നത്. ഇവരെ റിമാൻഡ് ചെയ്തു.