9 വർഷം മുമ്പ് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പ്രതിക്ക് 19 വർഷം കഠിനതടവും പിഴയും വിധിച്ച് കോടതി

By Web Team  |  First Published Jun 6, 2024, 11:55 PM IST

വധശ്രമം മാരകായുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ആയിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. 


പാലക്കാട്: പാലക്കാട് ആലത്തൂർ തെന്നിലാപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് 19 വർഷം കഠിനതടവും 85,000 രൂപ പിഴയും. കാവശ്ശേരി സ്വദേശി സുഭാഷിനെയാണ് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ്ഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2015 നവംബറിലാണ് കേസിനാസ്പദമായ സംഭവം.

9 വർഷം മുന്നെ ഒരു ഉത്സവപ്പറമ്പിൽ വെച്ചുണ്ടായ വാക്കു തർക്കത്തിനിടയാണ് പ്രതി സുഭാഷ് മനോജ് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമണത്തിൽ മനോജിന്റെ കൈപ്പത്തിയിലെ തള്ളവിരൽ അറ്റുതൂങ്ങിയിരുന്നു. വധശ്രമം മാരകായുധം കൊണ്ട് വെട്ടി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ആയിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്. പത്തുവർഷവും അമ്പതിനായിരം രൂപ പിഴയും മാരകായുധം കൊണ്ട് ആക്രമിച്ചതിന് 35000 രൂപ പിഴയുമാണ് നിലവിൽ ശിക്ഷ. മണ്ണാർക്കാട് പട്ടികവർഗ്ഗ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം അധിക തടവും അനുഭവിക്കണം.

Latest Videos

undefined

<  

 

click me!