കൊച്ചിയില്‍ കോടികളുടെ തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്തു, രണ്ടു പേര്‍ അറസ്റ്റില്‍

By Web Team  |  First Published Oct 22, 2023, 12:24 PM IST

പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്ന് 8.7 കിലോ തിമിംഗല ഛര്‍ദിയാണ് (ആംബര്‍ഗ്രിസ്) പിടിച്ചെടുത്തത്


കൊച്ചി: കൊച്ചിയില്‍ കോടികളുടെ വിലവരുന്ന തിമിംഗല ഛര്‍ദിയുമായി രണ്ടു പേര്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശികലായ വിശാഖ്, രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. ഡിആര്‍ഐ ആണ് പ്രതികളെ പിടികൂടിയത്. ഇവരില്‍നിന്ന് 8.7 കിലോ തിമിംഗല ഛര്‍ദിയാണ് (ആംബര്‍ഗ്രിസ്) പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത തിമിംഗല ഛര്‍ദിയെന്ന് ഡിആര്‍ഐ പറഞ്ഞു. രണ്ടു പ്രതികളെയും തുടര്‍ നടപടികള്‍ക്കായി വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി. മുമ്പും കേരളത്തില്‍ പലയിടങ്ങളിലായി തിമിംഗല ഛര്‍ദ്ദി പിടിച്ചെടുത്ത സംഭവങ്ങളുണ്ടായിരുന്നു.ഒരിടവേളക്കുശേഷമാണിപ്പോള്‍ വീണ്ടും കേരളത്തില്‍ തിമിംഗല ഛര്‍ദ്ദി പിടികൂടുന്നത്.

കോടികൾ വിലയുള്ള തിമിം​ഗല ഛർദ്ദിലുമായി ഇന്നോവയിൽ, വേഷം മാറിയെത്തിയ ഉദ്യോ​ഗസ്ഥർക്ക് മുന്നിൽപ്പെട്ടു; അറസ്റ്റ്

Latest Videos

undefined

മൂന്നാർ: കോടികള്‍ വിലമതിക്കുന്ന ആംബര്‍ഗ്രിസ്  (തിമിം​ഗല ഛർദ്ദിൽ) വനപാലകര്‍ പിടികൂടി. മൂന്നാർ സ്വദേശികളായ സതീഷ് കുമാർ,  വേൽമുരുകൻ എന്നിവർ അറസ്റ്റിലായി. മറ്റു രണ്ടു പ്രതികള്‍ക്കായുള്ള അന്വേഷണം തുടരുന്നു. തിരുവനന്തപുരത്തെ ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൂന്നാര്‍ ഫ്ളയിംഗ് സ്വകാഡിന്റെ നോതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയാലായത്.

കൊച്ചി-മധുര ദേശീയപാതയില്‍ പഴയ മൂന്നാര്‍ ഭാഗത്തു നിന്നും  പാര്‍വതി എസ്റ്റേറ്റിലേക്കുള്ള വഴിയിലാണ്  കോടികൾ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി പ്രതികള്‍ പിടിയിലായത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. പ്രതികൾ തിമിംഗല ഛർദി വിൽക്കാൻ ശ്രമിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് വനം വകുപ്പ് മൂന്നാർ ഫ്ളയിങ് സ്ക്വാഡ് ഉദ്യോഗസ്ഥർ ഇത് വാങ്ങാനെന്ന വ്യാജേന ഇവരുമായി ബന്ധപ്പെട്ടു. വിലപറഞ്ഞ് ഉറപ്പിച്ച ശേഷം പഴയ മൂന്നാർ സിഎസ്ഐ പള്ളിയുടെ സമീപത്തുള്ള പാർവതി എസ്റ്റേറ്റ് റോഡിൽ തിമിംഗല ഛർദിയുമായി കാത്തു നിന്ന പ്രതികളെ വേഷം മാറിയെത്തിയ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.
 

click me!