ഇന്റെർ ലോക്ക് ചെയ്യാവുന്ന പ്ലാസ്റ്റിക്ക് കട്ടകൾ ഉപയോഗിച്ച് സങ്കീർണമായ നിർമിതികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവ സൃഷ്ടിക്കുന്ന കളിക്കോപ്പായ ലെഗൗയുടെ 2800 പെട്ടികളാണ് 71കാരനിൽ നിന്ന് പൊലീസ് കണ്ടെത്തിയത്
ലോസ് ആഞ്ചലസ് : കളിപ്പാട്ടക്കടയിൽ മോഷണം പതിവ് പരാതിക്ക് പിന്നാലെ മാസങ്ങൾ നീണ്ട അന്വേഷണത്തിന് പിന്നാലെ പിടിയിലായി 71കാരൻ. പിടികൂടിയത് അമേരിക്കയിലെ ലോസ് ആഞ്ചലസിലാണ് സംഭവം. പ്രതിയെ കണ്ടെത്തി 71കാരന്റെ വീട്ടിൽ പരിശധനയ്ക്ക് എത്തിയ പൊലീസുകാർ അമ്പരന്നു. 2800 പെട്ടി കളിക്കോപ്പുകളാണ് കടൽത്തീരത്തെ വീട്ടിൽ 71കാരൻ സൂക്ഷിച്ച് വച്ചിരുന്നത്.
20 ഡോളർ( ഏകദേശം രണ്ടായിരം രൂപ) മുതൽ 1000 ഡോളർ( ഏകദേശം എൺപതിനായിരം രൂപ) വരെ വില വരുന്ന കളിക്കോപ്പുകളാണ് 71കാരനായ റിച്ചാർഡ് സീഗൽ മോഷ്ടിച്ച് ശേഖരിച്ചത്. ലെഗൗ വിഭാഗത്തിലെ കളികോപ്പുകളാണ് ഇവയിൽ ഏറിയ പങ്കുമെന്നതാണ് ശ്രദ്ധേയമായിട്ടുള്ള കാര്യം. ഇന്റെർ ലോക്ക് ചെയ്യാവുന്ന പ്ലാസ്റ്റിക്ക് കട്ടകൾ ഉപയോഗിച്ച് സങ്കീർണമായ നിർമിതികൾ, വാഹനങ്ങൾ, കെട്ടിടങ്ങൾ എന്നിവ സൃഷ്ടിക്കുന്ന കളിക്കോപ്പുകളാണ് ലെഗൗ.
undefined
39കാരനായ ബ്ലാൻകാ ഗുഡിനോ എന്ന യുവാവിന്റെ സഹായത്തോടെയായിരുന്നു 71കാരന്റെ മോഷണം. ലോസ് ആഞ്ചലസിലെ ആരു റീട്ടെയ്ലർ 39കാരനെ തിരിച്ചറിഞ്ഞതാണ് പൊലീസ് അന്വേഷണത്തിൽ നിർണായകമായത്. 39കാരനെ മാസങ്ങളോളം നിരീക്ഷിച്ചതിൽ നിന്ന് മോഷ്ടിച്ച കളിക്കോപ്പുകൾ യുവാവ് എത്തിക്കുന്നത് 71കാരന്റെ അടുക്കലാണെന്നും വിശദമായി. ഇതിന് പിന്നാലെയാണ് പൊലീസ് 71കാരന്റെ വീട് പരിശോധിച്ചത്. ജൂൺ നാലിന് മോഷണ വസ്തു കൈമാറുന്നതിനിടെ 39കാരനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച വസ്തുക്കൾ ഓൺലൈനിലൂടെ വിൽക്കുന്നതായിരുന്നു 71കാരന്റെ രീതിയെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഒരു കടയിൽ നിന്ന് ഒരേസമയം ഒന്നിലധികം സാധനങ്ങൾ മോഷ്ടിക്കാതിരിക്കുന്നതായിരുന്നു ഇവരുടെ രീതി.
എന്നാൽ ഡിസംബർ മാസത്തിൽ മാത്രം ലോസ് ആഞ്ചലസിലുള്ള റീട്ടെയ്ലറിൽ നിന്ന് അഞ്ച് തവണ യുവാവ് മോഷണം നടത്തിയിരുന്നു. ഇതോടെയാണ് സംഭവം റീട്ടെയ്ലറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് ഇയാൾ പൊലീസിൽ പരാതി നൽകിയത്. 71കാരനെ അറസ്റ്റ് ചെയ്യാനെത്തുമ്പോൾ ഇയാളുടെ വീട്ടിൽ നിന്ന് ഓൺലൈനിൽ ഓർഡർ ചെയ്ത കളിപ്പാട്ടം ശേഖരിക്കാനെത്തിയവരേയും പൊലീസ് കണ്ടെത്തിയിരുന്നു. മോഷണം ആസൂത്രണം ചെയ്തതിനാണ് 71കാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിനെതിരെ മോഷണ കുറ്റമാണ് ചുമത്തിയിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം