കൊറിയർ നൽകാനെത്തി മോഷണശ്രമം, വസ്ത്രം മാറി തിരികെ വന്ന് മോഷ്ടാവിനായി തെരച്ചിൽ, 38കാരിയെ കുടുക്കി സിസിടിവി

By Web Team  |  First Published May 31, 2024, 12:43 PM IST

വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം അടുത്ത വീടിന് സമീപത്തെ സ്റ്റെയറിൽ നിന്ന് വസ്ത്രം മാറിയെത്തിയ ശേഷം മോഷണ ശ്രമം നടന്ന വീട്ടിലെത്തി മറ്റ് അയൽവാസികൾക്കൊപ്പം അക്രമിയെ തിരയാനും പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും മുന്നിലുണ്ടായിരുന്നു 38കാരി.


ദില്ലി: കൊറിയർ നൽകാൻ വന്ന യുവാവിന്റെ വേഷത്തിലെത്തി അയൽവാസിയെ കൊള്ളയടിക്കാൻ ശ്രമം. പിന്നാലെ നാട്ടുകാർക്കൊപ്പം കൂടി പ്രതിക്കായി തെരച്ചിൽ നടത്തി 38 കാരി. ഒടുവിൽ സിസിടിവി പണി കൊടുത്തതോടെ പിടിയിൽ. ബുധനാഴ്ചയാണ് 38കാരിയായ മുൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. തെക്ക് പടിഞ്ഞാറൻ ദില്ലിയിലെ ചാവ്ല ഭാഗത്താണ് സംഭവം. 38 കാരിയായ രേഖയാണ് അറസ്റ്റിലായത്.

ചാവ്ലയിലെ സോമേഷ് വിഹാറിലായിരുന്നു യുവതി താമസിച്ചിരുന്നത്. നേരത്തെ സിവിൽ ഡിഫൻസിൽ ജോലി ചെയ്തിരുന്ന യുവതി അടുത്തിടെയാണ് തൊഴിൽ നഷ്ടമായത്. മെയ് 23നാണ് ഇവരുടെ അയൽവാസിയുടെ വീട്ടിൽ മോഷണ ശ്രമം നടക്കുന്നത്. രാവിലെ 11.30ഓടെ കൊറിയറുമായി എത്തിയ യുവാവ് ഒപ്പിടാനായി വീട്ടുകാരിയോട് പേപ്പർ ആവശ്യപ്പെട്ടു. പേന എടുക്കാനായി അകത്തേക്ക് പോയ വീട്ടുകാരിയെ വീട്ടിനുള്ളിലേക്ക് കടന്ന മോഷ്ടാവ് അടിച്ച് വീഴ്ത്തി കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

Latest Videos

undefined

വീട്ടുകാരി നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെട്ടിരുന്നു. മുഖം തുണി ഉപയോഗിച്ച് മറച്ചും തലയിൽ ഹെൽമറ്റ് വച്ചുമാണ് അക്രമി എത്തിയതെന്നാണ് വീട്ടുകാരി പൊലീസിനോട് വിശദമാക്കിയത്. വീട്ടിൽ നിന്ന് ഓടി രക്ഷപ്പെട്ട ശേഷം അടുത്ത വീടിന് സമീപത്തെ സ്റ്റെയറിൽ നിന്ന് വസ്ത്രം മാറിയെത്തിയ ശേഷം മോഷണ ശ്രമം നടന്ന വീട്ടിലെത്തി മറ്റ് അയൽവാസികൾക്കൊപ്പം അക്രമിയെ തിരയാനും പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിക്കാനും മുന്നിലുണ്ടായിരുന്നു 38കാരി.

എന്നാൽ ആക്രമിക്കപ്പെട്ട യുവതിയുടെ വീടിന് പരിസരത്തുണ്ടായിരുന്ന സിസിടിവിയിലെ ദൃശ്യങ്ങളാണ് 38കാരിയെ കുടുക്കിയത്. ഇവരുടെ വീട്ടിൽ നടത്തിയ പൊലീസ് കളിത്തോക്ക്, ഗ്ലൌസ്, കയറ്, കൊറിയർ യുവാവിന്റേതായി ഉപയോഗിച്ച ബാഗ്, ഹെൽമറ്റ് എന്നിവ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!