ലക്ഷ്യം വിനോദ സഞ്ചാരികൾ, പക്ഷെ പൊക്കി; വാഗമണ്ണിൽ എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

By Web Team  |  First Published Jun 15, 2024, 1:14 AM IST

വിനോദ സഞ്ചാരികളെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.


വാഗമൺ: ഇടുക്കി വാഗമണ്ണിൽ വിൽപനയ്ക്ക് എത്തിച്ച മയക്കുമരുന്നുമായി യുവാവ് പിടിയിലായി. വാഗമൺ പാറക്കെട്ട് പുന്നമുടി കിഴക്കേ ചെരുവിൽ സുരേഷിനെ (27) ആണ് ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് സ്വകാഡും, വാഗമൺ പൊലീസും ചേർന്ന് പിടികൂടിയത്. സുരേഷിൽ നിന്നും  13 ഗ്രാം എംഡിഎംഎയും 1.250 കിലോഗ്രാം കഞ്ചാവുമാണ് പൊലീസ് പിടിച്ചെടുത്തത്. വിനോദ സഞ്ചാരികളെ ഉൾപ്പെടെയുള്ളവരെ ലക്ഷ്യം വച്ചാണ് സുരേഷ് കഞ്ചാവ് സൂക്ഷിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.

അതിനിടെ കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ കാറിൽ കടത്തിയ 32.5 ഗ്രാം മെത്താംഫിറ്റമിൻ പിടികൂടി. എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ മാട്ടൂൽ സ്വദേശി അഹമ്മദ് അലിയാണ് മയക്കുമരുന്നുമായി അറസ്റ്റിലായത്. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) അഷ്റഫ് എം വി, ഷാജി കെ കെ, പ്രിവന്‍റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, മജീദ് കെ എ, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.

Latest Videos

Read More : കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ കൂട്ടത്തല്ല്, ഭരണകക്ഷി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും പൂട്ടിയിട്ടു

click me!