ആവശ്യത്തിന് സൌകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാകാതെ വന്നതിന് പിന്നാലെയാണ് 24കാരി ഈ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന ഇടത്ത് നിന്ന് ഒഴിഞ്ഞിരുന്നു
ബെംഗളൂരു: വാടകയ്ക്ക് താമസിച്ചിരുന്ന ഇടത്തേക്കുറിച്ച് നെഗറ്റീവ് റിവ്യു നൽകിയ യുവതിക്കെതിരെ സൈബർ ആക്ഷേപവുമായി വീട്ടുടമ. ഗൂഗിളിൽ പിജി സംവിധാനത്തേക്കുറിച്ച് മോശം റിവ്യു നൽകിയതാണ് 32കാരനായ വീട്ടുടമയെ പ്രകോപിപ്പിച്ചത്. ഇതിന് പിന്നാലെ 24 കാരിയുടെ ചിത്രങ്ങൾ അശ്ലീല സൈറ്റുകളിലും മറ്റും ലൈംഗിക തൊഴിലാളി എന്ന രീതിയിൽ യുവതിയുടെ ചിത്രങ്ങൾ ഫോൺ നമ്പർ സഹിതം ഇയാൾ പരസ്യപ്പെടുത്തുകയായിരുന്നു.
അജ്ഞാതരായ നിരവധി പേർ അസമയത്ത് അടക്കം ഫോൺ വിളിക്കാൻ ആരംഭിച്ചതോടെയാണ് യുവതി സംഭവം ശ്രദ്ധിക്കുന്നതും പൊലീസിൽ പരാതിപ്പെടുന്നതും. ഇതിന് പിന്നാലെയാണ് രാജസ്ഥാൻ സ്വദേശിയായ 32 കാരനെ ആനന്ദ് ശർമയെ ശേഷാദ്രി പുരയിൽ നിന്ന് പിടികൂടിയത്. യുവതി വാടകയ്ക്ക് താമസിക്കാൻ എത്തിയ സമയത്ത് കരാർ തയ്യാറാക്കാനായി നൽകിയ രേഖകളും ഫോട്ടോയുമാണ് വീട്ടുടമ അശ്ലീല സൈറ്റുകളിൽ വ്യാജ പരസ്യം നൽകാനായി ഉപയോഗിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.
undefined
ആവശ്യത്തിന് സൌകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാകാതെ വന്നതിന് പിന്നാലെയാണ് 24കാരി ഈ പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന ഇടത്ത് നിന്ന് ഒഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യങ്ങൾ യുവതി ഗൂഗിൾ റിവ്യൂവിൽ പങ്കുവച്ചിരുന്നു. ബെംഗളൂരു സിറ്റി പൊലീസാണ് ആനന്ദ് ശർമയെ ഇന്നലെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം