സ്നാപ് ചാറ്റ് വഴി അധ്യാപിക വിദ്യാര്‍ത്ഥിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പിന്നാലെ സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
16 വയസുള്ള വിദ്യാര്‍ത്ഥിക്ക് സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുത്ത 24 -കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ യുഎസ് കോടതി ആറ് കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. സാമൂഹിക മാധ്യമമായ സ്നാപ് ചാറ്റ് വഴി അധ്യാപിക വിദ്യാര്‍ത്ഥിയോട് നഗ്ന ചിത്രങ്ങള്‍ ആവശ്യപ്പെടുകയും പിന്നാലെ സ്വന്തം നഗ്ന ചിത്രങ്ങളും വീഡിയോകളും അയച്ച് കൊടുക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മിസോറിയിലെ സെന്‍റ് ജെയിംസിലെ അധ്യാപിക റിക്കി ലിൻ ലാഫ്‌ലിൻ (24) ആണ് അറസ്റ്റിലായത്.
ബലാത്സംഗശ്രമം, കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കൈവശം വയ്ക്കൽ, സാക്ഷിയെ കൈയേറ്റം ചെയ്യൽ, ശാരീരിക തെളിവുകളിൽ കൃത്രിമം കാണിക്കൽ, അശ്ലീലം പ്രോത്സാഹിപ്പിക്കൽ, പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് അശ്ലീല ചിത്രങ്ങള്‍ കൈമാറല്‍ എന്നീ കുറ്റങ്ങളാണ് ലാഫ്‌ലിനെതിരെ ചുമത്തിയിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. അധ്യാപിക ഒരു വിദ്യാർത്ഥിയുമായി ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, അധ്യാപിക നഗ്നചിത്രങ്ങള്‍ അയച്ച് കൊടുത്ത 16 -കാരനായ വിദ്യാര്‍ത്ഥി ഇവരുമായി ഇടപഴകാൻ ആഗ്രഹിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് അധ്യാപിക, വിദ്യാര്‍ത്ഥിയെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
undefined
A 24-year-old teacher from Missouri, Rikki Lynn Laughlin, is facing allegations of engaging in explicit communication with a 16-year-old student and inviting him to her residence for sexual encounters while her husband was away. pic.twitter.com/dTFnzyQaax
— US-Crimes (@OfficialUScrime)അധ്യാപികയുടെ വിദ്യാര്‍ത്ഥികളോടുള്ള അസാധാരണമായ ലൈംഗിക തൃഷ്ണയെ കുറിച്ച് മേരീസ് കൗണ്ടി ഷെരീഫിന് (പോലീസ്) കഴിഞ്ഞ ആഴ്ച തന്നെ ചില രഹസ്യ സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിയുമായി ഒരു ഡിറ്റക്ടീവ് കൂടിക്കാഴ്ച നടത്തിയിരുന്നെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ലാഫ്ലിൻ തനിക്ക് നഗ്നചിത്രങ്ങളും വീഡിയോകളും അയച്ചതായും അധ്യാപികയ്ക്ക് തിരിച്ച് നഗ്നചിത്രങ്ങൾ കൈമാറിയതായും വിദ്യാര്‍ത്ഥി സമ്മതിച്ചു. അധ്യാപികയുടെ ചിത്രങ്ങള്‍ സ്കൂളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ഇവര്‍ ചിത്രങ്ങള്‍ നശിപ്പിച്ച് കളയാന്‍ വിദ്യാര്‍ത്ഥിയില്‍ സമ്മര്‍ദ്ദം ചെലുത്തി. ഒപ്പം താന്‍ അറസ്റ്റിലാകുമെന്ന് ഇവര്‍ ഭയന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിദ്യാര്‍ത്ഥി പ്രായപൂര്‍ത്തിയായിട്ടില്ലെന്നത് തനിക്ക് അറിയില്ലായിരുന്നുവെന്ന് ലാഫ്ലിൻ പോലീസിനോട് പറഞ്ഞു. ലാഫ്ലിനോട് പതിനായിരം ഡോളറിന്‍റെ (8,32,140 രൂപ) ബോണ്ട് കെട്ടിവയ്ക്കാന്‍ കോടതി ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. '
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക