പണം മോഷ്ടിച്ചെന്ന് സംശയം; 19കാരനായ സുഹൃത്തിന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ച് 23കാരൻ

By Web Team  |  First Published Dec 2, 2023, 8:50 PM IST

കാഞ്ഞിരംകുളത്ത് പൂക്കൾ വില്പന നടത്തുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും. അജയ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചു എന്ന് സംശയമാണ് ആക്രമത്തിന് കാരണം


തിരുവനന്തപുരം: പണം മോഷ്ടിച്ചുവെന്ന് സംശയത്തിന് പിന്നാലെ തിരുവനന്തപുരം കാഞ്ഞിരംകുളത്ത് കൂട്ടുകാരന്റെ കണ്ണ് സുഹൃത്ത് കുത്തിപ്പൊട്ടിച്ചതായി പരാതി. സുഹൃത്തിൻറെ അക്രമണത്തിൽ കാഞ്ഞിരംകുളം കഴിവൂർ കൊറ്റം പഴിഞ്ഞി മേലെവിളാകം വീട്ടിൽ ശരത് (19)ന്റെ ഇടതു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടത്.

സംഭവത്തിൽ കാഞ്ഞിരംകുളം പനനിന്നവിള വീട്ടിൽ അജയ് ( 23)നെ കാഞ്ഞിരകുളം പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരംകുളത്ത് പൂക്കൾ വില്പന നടത്തുന്ന കടയിലെ ജോലിക്കാരാണ് ഇരുവരും. അജയ് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന പണം ശരത് മോഷ്ടിച്ചു എന്ന് സംശയമാണ് ആക്രമത്തിന് കാരണമെന്ന് കാഞ്ഞിരകുളം പൊലീസ് വിശദമാക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി വീട്ടിലെത്തിക്കാൻ ശരതിനോട് അജയ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ശരത്ത് ഭക്ഷണവുമായി അജയ്യുടെ വീട്ടിലെത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Latest Videos

undefined

അജയ് മരക്കഷണം എടുത്ത് കണ്ണിൽ കുത്തി എന്നാണ് ശരത്ത് പൊലീസിൽ നൽകിയ മൊഴിയിൽ പറയുന്നത്. പരിക്കേറ്റ ശരത്തിനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. കണ്ണിനു സാരമായി പരിക്കേറ്റ ശരത്ത് തിരുവനന്തപുരം കണ്ണാശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ കാഞ്ഞിരംകുളം സി.ഐ ഉദയകുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!