'ഏത് നേരവും മൊബൈൽ, പഠനത്തിൽ ഉഴപ്പി; ശാസിച്ച് മൊബൈൽ വാങ്ങിവെച്ച് പതാവ്; 16 കാരി ജീവനൊടുക്കി

By Web Team  |  First Published Dec 12, 2023, 5:00 PM IST

പഠനത്തിലെ ഉഴപ്പ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പിതാവ് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവന്നു. പക്ഷേ പെൺകുട്ടി വീട്ടുകാരറിയാതെ ഫോൺ ഉപയോഗിച്ച് തുടങ്ങി.


നാഗ്പൂർ: മൊബൈൽ ഫോൺ ഉപയോഗം വിലക്കിയതിൽ മനം നൊന്ത് പതിനാറുകാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്. നഗരത്തിലെ ഹിംഗന പൊലീസ് സ്റ്റേഷൻ പരിധിയിലെ മംഗ്ലി ഗ്രാമത്തിൽ നിന്നുള്ള 16 കാരിയാണ് കഴിഞ്ഞ ദിവസം വീട്ടിലെ സീലിംഗ് ഫാനിൽ തൂങ്ങി മരിച്ചത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺകുട്ടി മൊബൈൽ ഫോണിൽ മണിക്കൂറുകളോലം സമയം ചെലവഴിച്ചിരുന്നു. പഠനത്തിൽ പിന്നാക്കം വന്നതോടെയാണ് മൊബൈൽ ഉപയോഗം നിയന്ത്രിച്ചതെന്നാണ് കുടുംബ പറയുന്നത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: പെൺകുട്ടി ദിവസവും മണിക്കൂറുകളോളം മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പതിവായി. ഇതോടെ പഠനത്തിൽ പിന്നാക്കം വന്നു. പഠനത്തിലെ ഉഴപ്പ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ പിതാവ് ഫോൺ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവന്നു. പക്ഷേ പെൺകുട്ടി വീട്ടുകാരറിയാതെ ഫോൺ ഉപയോഗിച്ച് തുടങ്ങി. ഇതോടെ പിതാവ് പെൺകുട്ടിയുടെ മൊബൈൽ ഫോൺ വാങ്ങിവെച്ചു.

Latest Videos

undefined

എന്നാൽ ഈ തീരുമാനത്തോടെ പെൺകുട്ടി നിരാശയായി. ആരും മൊബൈൽ ഫോൺ കൊടുക്കാഞ്ഞതോടെ പെൺകുട്ടി അസ്വസ്ഥയായെന്നും മുറിയിൽ കയഖറി വാതിലടച്ച ശേഷം സീലിംഗ് ഫാനിൽ തൂങ്ങി മരിക്കുകയുമായിരുന്നു. പഠനം മുന്നിൽകണ്ട് പിതാവെടുത്ത തീരുമാനം വലിയ ദുരന്തത്തിലേക്കാണ് എത്തിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഹിംഗ്ന പൊലീസ് അറിയിച്ചു.

Read More :  'ഇൻസ്റ്റഗ്രാമിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തോ, അൺഫോളോ ചെയ്തോ ?', കണ്ടുപിടിക്കാനൊരു വഴിയുണ്ട് ! 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 
 

click me!