കാമുകനറിയാതെ ഫോൺ തുറന്ന യുവതി ഞെട്ടി, ഗാലറിയിൽ തന്‍റേയും മറ്റ് പെൺകുട്ടികളുടേതുമടക്കം 13,000 നഗ്ന ചിത്രങ്ങൾ !

By Web Team  |  First Published Nov 30, 2023, 6:08 PM IST

ബെംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവാണ് നിരവധി പെൺകുട്ടികളുടെ നഗ്നചിത്രം തന്‍റെ മൊബൈലിൽ സൂക്ഷിച്ചിരുന്നത്.


ബെംഗളൂരു: കാമുകിയുടേതുള്‍പ്പടെ നിരവധി പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ മൊബൈലിൽ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. സഹപ്രവർത്തകനായ പങ്കാളി ആദിത്യ സുരേഷിന്‍റെ മൊബൈൽ ഫോണിലെ ഗാലറി തുറന്ന് നോക്കിയ കാമുകിയാണ് ആദ്യം നഗ്ന ചിത്രങ്ങൾ കണ്ടത്. തന്‍റേതും സഹപ്രവർത്തകരായ മറ്റ് പെൺകുട്ടികളുടേതുമടക്കം  13,000 ഓളം നഗ്ന ചിത്രങ്ങളാണ് യുവതി കണ്ടത്. ഇതോടെ യുവതി വിവരം തന്‍റെ കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. 

ബെംഗളൂരുവിലെ ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന യുവാവാണ് നിരവധി പെൺകുട്ടികളുടെ നഗ്നചിത്രം തന്‍റെ മൊബൈലിൽ സൂക്ഷിച്ചിരുന്നത്. സഹപ്രവർത്തകരായ പെൺകുട്ടികളുടെ ചിത്രങ്ങളും കാമുകന്‍റെ ഫോണിൽനിന്ന്  ഇരുപത്തിയഞ്ചുകാരി കണ്ടെത്തിയിരുന്നു. ഇതോടെയാണ് യുവതി കമ്പനിയെ വിവരമറിയിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പെൺകുട്ടികളിൽ ഒരാൾ പൊലീസിൽ പരാതിപ്പെട്ടു. പരാതിയിൽ കേസെടുത്ത പൊലീസ് പിന്നാലെ ആദിത്യ സന്തോഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Latest Videos

undefined

അഞ്ച് മാസങ്ങൾക്കുമുമ്പാണ് കമ്പനിയിൽ വെച്ച് ആദിത്യ സുരേഷിനെ പെൺകുട്ടി പരിചയപ്പെടുന്നത്. ഒരു മാസത്തോളം ഇരുവരും അടുത്ത് ഇടപെട്ടു. തുടർന്ന് ഇരുവരും പ്രണയത്തിലായി. ഇരുവരും തമ്മിലുള്ള സ്വകാര്യ നിമിഷങ്ങൾ യുവാവ് റെക്കോർഡ് ചെയ്തതിരുന്നു. ഈ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാനായി ആദിത്യ അറിയാതെ യുവതി മൊബൈൽ ഫോൺ തുറന്നുനോക്കിയപ്പോഴാണ് ഞെട്ടിക്കുന്ന ഫോട്ടോകൾ കണ്ടെത്തിയത്. ഇതോടെ പെൺകുട്ടി യുവാവുമായി വഴക്കിടുകയും   എല്ലാ ബന്ധവും അവസാനിപ്പിക്കുകയും ചെയ്തു. 

ഇരുവരും പിരിഞ്ഞതിന് പിന്നാലെ നവംബർ 20നാണ് പെൺകുട്ടി ഇക്കാര്യം ഓഫീസിൽ അറിയിക്കുന്നത്. സഹപ്രവർത്തകരുടെ ചിത്രം കണ്ട വിവരവും പെൺകുട്ടി ഓഫീസിൽ അറിയിച്ചു. യുവാവിന്‍റെ ഫോണിലുള്ള പല ചിത്രങ്ങളും മോർഫ് ചെയ്യപ്പെട്ടവയാണെന്നും സംശയയമുണ്ട്. ഇതേത്തുടർന്ന് നവംബർ 23ന് യുവാവിന്‍റെ സഹപ്രവർത്തകയായ ഒരു പെൺകുട്ടി സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ  പരാതി നൽകുകയായിരുന്നു. യുവാവിന്‍റെ മൊബൈൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്കും വിശദമായ ചോദ്യം ചെയ്യലിനും ശേഷമേ കൂടുതൽ നടപടികൾ സ്വകരിക്കൂവെന്ന് പൊലീസ് വ്യക്തമാക്കി.

Read More : 'മഞ്ഞൾ പൊടി, ഒരുപിടി മണ്ണ്, ദോഷം മാറ്റാൻ പൂജ'; കൈനോട്ടക്കാരൻ അടിച്ചെടുത്തത് 7 പവൻ, പിന്നാലെ ട്വിസ്റ്റ് !

click me!