വിൻഡീസിനെതിരായ മത്സരം മഴയിൽ ഒലിച്ചുപോയി. പോയിന്‍റ് പങ്കുവച്ചതിനാൽ അക്കൗണ്ട് തുറക്കാനായത് മാത്രമാണ് നേട്ടം. നാല് കളി കഴിയുന്പോൾ ഒരു പോയിന്‍റ് മാത്രമാണ് ഫാഫ് പ്ലെസിയുടെയുടെയും സംഘത്തിന്‍റെയും സന്പാദ്യം
ലണ്ടന്‍: വെസ്റ്റ് ഇൻഡീസിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്കയുടെ സെമിഫൈനൽ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടി. ഇനിയുള്ള എല്ലാ കളിയും ജയിച്ചാലും ദക്ഷിണാഫ്രിക്ക സെമിയിൽ എത്തുമെന്ന് ഉറപ്പില്ല. കളിയും കാലാവസ്ഥയും ഇത്തവണ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമില്ല.
ആദ്യ മൂന്ന് കളിയും തോറ്റു. വിൻഡീസിനെതിരായ മത്സരം മഴയിൽ ഒലിച്ചുപോയി. പോയിന്‍റ് പങ്കുവച്ചതിനാൽ അക്കൗണ്ട് തുറക്കാനായത് മാത്രമാണ് നേട്ടം. നാല് കളി കഴിയുന്പോൾ ഒരു പോയിന്‍റ് മാത്രമാണ് ഫാഫ് പ്ലെസിയുടെയുടെയും സംഘത്തിന്‍റെയും സമ്പാദ്യം. റൗണ്ട് റോബിൻ ലീഗിലെ ആദ്യ നാല് സ്ഥാനക്കാരാണ് സെമിയിലേക്ക് മുന്നേറുക.
undefined
അഞ്ച് മത്സരം ശേഷിക്കേ നിലവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ നാലിലെത്തുക പ്രയാസം. കാരണം ഓസ്ട്രേലിയ , ന്യുസീലൻഡ്, പാകിസ്ഥാൻ, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നിവരാണ് ശേഷിക്കുന്ന എതിരാളികൾ.
പക്ഷേ, ദക്ഷിണാഫ്രിക്കൻ നായകൻ പ്രതീക്ഷ കൈവിടുന്നില്ല. ഇംഗ്ലണ്ട്, ഇന്ത്യ, ബംഗ്ലാദേശ് എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തോൽപിച്ചത്. മുൻനിര താരങ്ങളുടെ മോശം ഫോമിനൊപ്പം ഡെയ്ൽ സ്റ്റെയ്ൻ പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതും ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി.