ടോന്റണില്‍ ബംഗ്ലാദേശിനെതിരെ വെസ്റ്റ് ഇന്‍ഡീസ് മികച്ച നിലയില്‍

By Web Team  |  First Published Jun 17, 2019, 5:31 PM IST

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മികച്ച നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 33 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയിട്ടുണ്ട്.


ടോന്റണ്‍: ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മികച്ച നിലയില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 33 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടിയിട്ടുണ്ട്. ഷായ് ഹോപ് (55), ഷിംറോണ്‍ ഹെറ്റ്മയേര്‍ (7) എന്നിവരാണ് ക്രീസില്‍. ക്രിസ് ഗെയ്ല്‍ (0), എവിന്‍ ലൂയിസ് (70), നിക്കോളാസ് പൂരന്‍ (24) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. മുഹമ്മദ് സെയ്ഫുദ്ദീന്‍, ഷാക്കിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോന്റണില്‍ നടക്കുന്ന മത്സരത്തില്‍ തുടക്കത്തില്‍ തന്നെ ക്രിസ് ഗെയ്‌ലിനെ (0) വിന്‍ഡീസിനെ നഷ്ടമായി. 13 പന്തുകള്‍ നേരിട്ട ഗെയ്‌ലിന് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. പിന്നീടെത്തിയ ഷായ് ഹോപ്പ്, ലൂയിസുമായി കൂടിച്ചേര്‍ന്നതോടെ വിന്‍ഡീസ് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുവരും 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

Latest Videos

എന്നാല്‍ ലൂയിസിനെ പുറത്താക്കി ഷാക്കിബ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. അധികം വൈകാതെ പൂരനും പവലിയനില്‍ തിരിച്ചെത്തി. വീണ്ടും ഷാക്കിബ് തന്നെ ബംഗ്ലാദേശിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. സൗമ്യ സര്‍ക്കാരിന് ക്യാച്ച് നല്‍കിയാണ് പൂരന്‍ മടങ്ങിയത്.

click me!