ടീം തോല്‍വിക്കരികെ; പാക് ബോര്‍ഡിന് എതിരെ ആഞ്ഞടിച്ച് അക്രം

By Web Team  |  First Published Jun 16, 2019, 11:26 PM IST

പാക്കിസ്ഥാന്‍ ഇന്ത്യയോട് തോല്‍വിക്കരികെ നില്‍ക്കുമ്പോള്‍ പാക് ബോര്‍ഡിനെ കുറ്റപ്പെടുത്തി ഇതിഹാസ പേസര്‍ വസീം അക്രം. 


മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യയോട് പാക്കിസ്ഥാന്‍ തോല്‍വിക്കരികെ നില്‍ക്കുമ്പോള്‍ പാക് ബോര്‍ഡിനെ കുറ്റപ്പെടുത്തി ഇതിഹാസ പേസര്‍ വസീം അക്രം. പാക്കിസ്ഥാന് ജയിക്കാന്‍ നാല് വിക്കറ്റും 90 പന്തും ശേഷിക്കേ 171 റണ്‍സ് വേണമെന്നിരിക്കേ മഴ കളി തടപ്പെടുത്തിയപ്പോഴാണ് അക്രത്തിന്‍റെ പ്രതികരണം. 

'ഇന്ത്യന്‍ ക്രിക്കറ്റ് അവര്‍ക്ക് വേണ്ടതെല്ലാം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തങ്ങള്‍ക്ക് വേണ്ടതായി ഒന്നും നടപ്പാക്കിയിട്ടില്ല. തങ്ങള്‍ പദ്ധതികള്‍ എല്ലാ വര്‍ഷവും മാറ്റുകയാണ്. ഒറ്റപ്പെട്ട കാരണങ്ങളാല്‍ ചില മാധ്യമപ്രവര്‍ത്തകരാണ് പാക്കിസ്ഥാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനെ നയിക്കുന്നതെന്നും' അക്രം കുറ്റപ്പെടുത്തി.

Latest Videos

മത്സരം മഴ തടസപ്പെടുത്തിയപ്പോള്‍ 35 ഓവറില്‍ 166-6 എന്ന നിലയിലാണ് പാക്കിസ്ഥാന്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ കനത്ത തോല്‍വി മണക്കുകയാണ് പാക്കിസ്ഥാന്‍. മഴ നിയമപ്രകാരം 86 റണ്‍സ് പിന്നിലാണ് പാക്കിസ്ഥാന്‍ ഇപ്പോള്‍. നേരത്തെ രോഹിത് ശര്‍മ്മയുടെ സെഞ്ചുറിയും(140) കെ എല്‍ രാഹുല്‍(57), വിരാട് കോലി(77) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. 

click me!