ബുധനാഴ്ച ബാറ്റിംഗ് പരിശീലനത്തിനിടെ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ടാണ് ശങ്കറിന് പരിക്കേറ്റത്. വേദന അനുഭവപ്പെട്ട വിജയ് ബാറ്റിംഗ് പരിശീലനം മതിയാക്കി മടങ്ങി.
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ സമ്മര്‍ദത്തിലാക്കിയ പരിക്ക് ഭീഷണി മാറുന്നു. അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച സതാംപ്ടണില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി നടന്ന പരീശീലന സെഷനിടെ ഓള്‍ റൗണ്ടര്‍ വിജയ് ശങ്കറുടെ കാല്‍ വിരലുകള്‍ക്ക് പരിക്കേറ്റുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ബുധനാഴ്ച ബാറ്റിംഗ് പരിശീലനത്തിനിടെ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ യോര്‍ക്കര്‍ കാല്‍വിരലില്‍ കൊണ്ടാണ് ശങ്കറിന് പരിക്കേറ്റത്. വേദന അനുഭവപ്പെട്ട വിജയ് ബാറ്റിംഗ് പരിശീലനം മതിയാക്കി മടങ്ങി. പിന്നീട് വ്യാഴാഴ്ച താരത്തിന് പരിശീലനത്തിന് ഇറങ്ങാനും സാധിച്ചിരുന്നില്ല.
undefined
എന്നാല്‍, ഇന്നത്തെ പരിശീലനത്തിന് വിജയ് ശങ്കര്‍ ഇറങ്ങിയതായി ബിസിസിഐ സ്ഥിരീകരിച്ചു. താരം ഇന്ന് നെറ്റ്സില്‍ ബാറ്റ് ചെയ്യുകയും ചെയ്തു. പരിശീലനത്തെ കുറിച്ച് വിജയ് ശങ്കര്‍ പറയുന്നതിന്‍റെ വീഡിയോയും ബിസിസിഐ ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി പാക്കിസ്ഥാനെതിരായ മത്സരത്തില്‍ വിജയ് ശങ്കറാണ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിച്ചത്. മത്സരത്തില്‍ രണ്ടു വിക്കറ്റുകള്‍ നേടാനും താരത്തിന് സാധിച്ചിരുന്നു. എന്നാല്‍, പരിക്കേറ്റ ഭുവനേശ്വര്‍ കുമാര്‍ ഇതുവരെ പരിശീലനത്തിന് ഇറങ്ങിയിട്ടില്ല.