ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്‍റാണ് പാക്കിസ്ഥാനുള്ളത്. സെമിയില്‍ കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്‍റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഇപ്പോള്‍ കറാച്ചിയില്‍ തിരിച്ചെത്തിയ ശേഷം പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ സര്‍ഫറാസ്.
കറാച്ചി: ലോകകപ്പില്‍ അവസാന നാലില്‍ എത്താനാകാതെ പാക്കിസ്ഥാന്‍ പുറത്തായിരുന്നു. അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ചെങ്കിലും അഞ്ചാം സ്ഥാനത്ത് എത്താന്‍ മാത്രമേ പാക്കിസ്ഥാന് സാധിച്ചുള്ളൂ. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 11 പോയിന്‍റാണ് പാക്കിസ്ഥാനുള്ളത്.
സെമിയില്‍ കടന്ന ന്യൂസിലന്‍ഡിനും 11 പോയിന്‍റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ പുറത്താവുകയായിരുന്നു. ഇപ്പോള്‍ കറാച്ചിയില്‍ തിരിച്ചെത്തിയ ശേഷം പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായതിന്‍റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നായകന്‍ സര്‍ഫറാസ് അഹമ്മദ്.
undefined
നെറ്റ് റണ്‍റേറ്റ് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഓരോ കളിയിലും മാറ്റം വന്നിരുന്ന പിച്ചാണ് അതിന് തടസം നിന്നതെന്ന് സര്‍ഫറാസ് പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരെ എങ്ങനെയെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ടാണ് ഇറങ്ങിയത്. അവരെ ഒമ്പതിന് 227 എന്ന നിലയിലേക്ക് ഒതുക്കാനും സാധിച്ചു.
പക്ഷേ, പിച്ചിന്‍റെ സ്വഭാവം പ്രവചിക്കാനാകാത്ത വിധം മാറിയതോടെ കാര്യങ്ങള്‍ മാറി മറിയുകയായിരുന്നു. നെറ്റ് റണ്‍റേറ്റ് കാരണം സെമി കാണാതെ പുറത്തായത് നിരാശയുണത്തുന്നാണ്. പക്ഷേ, ടീമിലെ താരങ്ങളില്‍ താന്‍ പൂര്‍ണതൃപ്തനാണെന്നും സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ഐസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മിക്കി ആര്‍തര്‍ രംഗത്ത് വന്നിരുന്നു. ലോകകപ്പിന്റെ സെമിയില്‍ കടക്കാന്‍ സര്‍ഫറാസിനും സംഘത്തിനും കഴിഞ്ഞിരുന്നില്ല. പാക്കിസ്ഥാന്‍ ലോകകപ്പിന്റെ സെമി കളിക്കേണ്ട ടീമായിരുന്നുവെന്നാണ് എന്നാണ് ആര്‍തറുടെ അഭിപ്രായം. ടീമിനെ പുറത്താക്കിയത് ഐസിസിടെ നെറ്റ് റണ്‍റേറ്റ് നിയമമാണെന്നാണ് അദ്ദേഹം വാദിച്ചത്.