പാക് ആരാധകര്‍ക്ക് ആശ്വസിക്കാം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയം

By Web Team  |  First Published Jun 23, 2019, 11:07 PM IST

പാക്കിസ്ഥാന്‍ ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വസിക്കാം. ലോകകപ്പ് ക്രിക്കറ്റില്‍ ഏറെ വൈകിയെങ്കിലും പാക്കിസ്ഥാന് വിജയ വഴിയില്‍ തിരിച്ചെത്തി. ഇന്ന് ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 49 റണ്‍സിനാണ് സര്‍ഫറാസും സംഘവും തോല്‍പ്പിച്ചത്.


ലണ്ടന്‍: പാക്കിസ്ഥാന്‍ ആരാധകര്‍ക്ക് കുറച്ചെങ്കിലും ആശ്വസിക്കാം. ലോകകപ്പ് ക്രിക്കറ്റില്‍ ഏറെ വൈകിയെങ്കിലും പാക്കിസ്ഥാന് വിജയ വഴിയില്‍ തിരിച്ചെത്തി. ഇന്ന് ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 49 റണ്‍സിനാണ് സര്‍ഫറാസും സംഘവും തോല്‍പ്പിച്ചത്. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാക്കിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ലോകകപ്പില്‍ പാക്കിസ്ഥാന്റെ രണ്ടാമത്തെ മാത്രം വിജയമാണിത്. 

63 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ക്വിന്റണ്‍ ഡി കോക്ക് 47 റണ്‍സെടുത്ത് പുറത്തായി. ആന്‍ഡിലെ ഫെഹ്ലുക്വായോ (46) പുറത്താവാതെ നിന്നു. ഹാഷിം അംല (2), എയ്ഡന്‍ മാര്‍ക്രം (7), റാസി വാന്‍ ഡെര്‍ ഡസ്സന്‍ (36), ഡേവിഡ് മില്ലര്‍ (31), ക്രിസ് മോറിസ് (16), കഗിസോ റബാദ (3), ലുങ്കി എന്‍ഗിഡി (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഫെഹ്ലുക്വായോടൊപ്പം ഇമ്രാന്‍ താഹിറും (1) പുറത്താവാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍, വഹാബ് റിയാസ് എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി, മുഹമ്മദ് ആമിറിന് രണ്ട് വിക്കറ്റുണ്ട്. 

Latest Videos

നേരത്തെ പാക്കിസ്ഥാന് ഹാരിസ് സൊഹൈലിന്റെ (59 പന്തില്‍ 89) ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ നേടാന്‍ സഹായിച്ചത്. ബാബര്‍ അസം (69), ഫഖര്‍ സമാന്‍ (44), ഇമാം ഉള്‍ ഹഖ് (44) എന്നിവരും പാക്കിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മുഹമ്മദ് ഹഫീസ് (20), ഇമാദ് വസീം (23), വഹാബ് റിയാസ് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. സര്‍ഫറാസ് ഖാന്‍ (2), ഷദാബ് ഖാന്‍ (1) പുറത്താവാതെ നിന്നു. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റെടുത്തു.

click me!