എത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഒരു പ്രത്യേക സ്ഥാനമുണ്ട്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. വിക്കറ്റിന് പിന്നില്‍ അദ്ദേഹത്തിന്റെ മിന്നല്‍ സ്റ്റംപിങ്ങുകളും നിര്‍ദേശങ്ങളും ടീമിനെ ഏറെ ഗുണം ചെയ്യുന്നുണ്ട്.
ഹെഡിങ്‌ലി: എത്ര വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും ധോണിക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ഒരു പ്രത്യേക സ്ഥാനമുണ്ട്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളില്‍ ഒരാളാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍. വിക്കറ്റിന് പിന്നില്‍ അദ്ദേഹത്തിന്റെ മിന്നല്‍ സ്റ്റംപിങ്ങുകളും നിര്‍ദേശങ്ങളും ടീമിനെ ഏറെ ഗുണം ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ധോണിയുടെ കൈവിരലിന് പരിക്കേറ്റത് ആരാധകര്‍ക്കിടയില്‍ ആധി പടര്‍ത്തിയിരുന്നു. ഇപ്പോള്‍ പരിക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
എന്നാല്‍, ലഭിക്കുന്ന വിവര പ്രകാരം ധോണിയുടെ പരിക്ക് ഗുരുതരമല്ല. പരിക്കിനെ കുറിച്ചോര്‍ത്ത് ഒന്നും ആധി വേണ്ടെന്നും അദ്ദേഹത്തിന് തുടര്‍ന്നുള്ള മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്നുള്ളതുമാണ് ടീം വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. നാളെ ശ്രീലങ്കയ്‌ക്കെതിരെയാണ് പ്രാഥമിക റൗണ്ടില്‍ ഇന്ത്യയുടെ അവസാന മത്സരം.
ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിനിടെ മുറിവേറ്റ പെരുവിരല്‍ വായിലാക്കി ചോര തുപ്പിക്കളയുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ത്സരത്തില്‍ ജയിക്കാനായി വമ്പനടികള്‍ ആവശ്യമായ സമയത്താണ് ധോണിയുടെ വിരലിന് പരിക്കേറ്റത്.