ഇംഗ്ലണ്ടിനെതിരായ സെമിക്ക് മുൻപ് ഓസ്ട്രേലിയൻ ക്യാമ്പിൽ ആശ്വാസം. പരിക്കേറ്റ മാർക്കസ് സ്റ്റോയിനിസ് പൂർണ ആരോഗ്യം വീണ്ടെടുത്തെന്ന് കോച്ച് ജസ്റ്റിൻ ലാഗർ.
മാഞ്ചസ്റ്റര്‍: ഷോൺ മാർഷ്, ഉസ്മാൻ ഖവാജ, ഏറ്റവുമൊടുവിൽ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയിനിസ്. സെമിയിലേക്ക് മുന്നേറിയപ്പോഴും ഓസിസ് ടീമിന് മുകളിൽ വട്ടമിട്ട് പറക്കുകയായിരുന്നു പരിക്ക്. എന്നാല്‍ ലീഗ് പോരാട്ടങ്ങളിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയ സ്റ്റോയിനിസ് പരിക്ക് ഭീഷണിയെ അതിജീവിച്ചതായി പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ വ്യക്തമാക്കി.
undefined
നെറ്റ്സിൽ അരമണിക്കൂർ പന്തെറിഞ്ഞ സ്റ്റോയിനിസ് ഒരു മണിക്കൂർ ബാറ്റും ചെയ്ത് ഫിറ്റ്നസ് ഉറപ്പിച്ചു. സ്റ്റീവ് സ്മിത്തിന് വഴിമാറിക്കൊടുത്ത പീറ്റർ ഹാന്‍റ്സ്‌കോമ്പിന് സെമിയിൽ ലോകകപ്പ് അരങ്ങേറ്റവും കോച്ച് ഉറപ്പ് പറയുന്നു. നീതിയെന്നാണ് തീരുമാനത്തെ വിശേഷിപ്പിച്ചത്.
മാക്‌സ്‌വെൽ ടീമിലുണ്ടാവുമോ എന്ന ചോദ്യത്തിൽ നിന്ന് കോച്ച് ഒഴിഞ്ഞ് മാറി. ഷോർട്പിച്ച് പന്തുകളിൽ തുടർ പരാജയം ഒഴിവാക്കാൻ നെറ്റ്സിൽ പ്രത്യേകം പരിശീലനം നടത്തിയിരുന്നു മാക്‌സ്‌വെല്‍.
അതേസമയം പൂർണ ആത്മവിശ്വാസത്തിലാണ് ഇംഗ്ലീഷ് ക്യാമ്പ്. ഗ്രൂപ്പ് ഘട്ടത്തിലും സന്നാഹ മത്സരത്തിലും ഓസ്ട്രേലിയയോട് തോറ്റെങ്കിലും അതിന് സെമിയിൽ കണക്ക് തീർക്കുമെന്ന് ജോറൂട്ട് പറഞ്ഞു. സമീപകാലത്ത് നേർക്കുനേർ നടന്ന 11 മത്സരങ്ങളിൽ ഒന്‍പതിലും ജയിച്ചത് ഇംഗ്ലണ്ടാണ്. സമ്മർദങ്ങളെ അതിജീവിച്ച് ഇന്ത്യയെയും ന്യൂസിലൻഡിനെയും തോൽപ്പിച്ചാണ് സെമി ഫൈനലിലെത്തിയതെന്ന് മറക്കരുതെന്നും ജോറൂട്ട് പറഞ്ഞു.