ധോണിയും രോഹിത്തും തന്നെ കേമന്മാര്‍; കോലിയുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് ഗംഭീര്‍

By Web Team  |  First Published Jul 9, 2019, 7:14 PM IST

ലോകകപ്പില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു ടീം ഇന്ത്യ.


ലണ്ടന്‍: ലോകകപ്പില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്നു ടീം ഇന്ത്യ. ഒമ്പത് മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഒരു മത്സരം മഴയില്‍ ഒലിച്ചുപ്പോവുകയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോഴും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും എംപിയുമായ ഗൗതം ഗംഭീര്‍. 

എം.എസ് ധോണിയുടെയും രോഹിത് ശര്‍മയുടെയും പിന്തുണ ലഭിക്കുന്നതുകൊണ്ടാണ് ക്യാപ്റ്റനായിട്ട് കോലിക്ക് തിളങ്ങാന്‍ സാധിക്കുന്നതെന്നാണ് ഗംഭീര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു...''ലോകകപ്പില്‍ വിരാട് കോലി ഒരു മികച്ച ക്യാപ്റ്റനാവുന്നത് ധോണിയും രോഹിത്തും ടീമിലുണ്ടായതുകൊണ്ട് മാത്രമാണ്. ക്യാപ്റ്റനെന്ന നിലയില്‍ കോലിയെ പരിഗണിക്കണമെങ്കില്‍ അദ്ദേഹം ഒരു ഐപിഎല്‍ കിരീടമെങ്കിലും നേടേണ്ടിയിരുന്നു. ആര്‍സിബിയെ ഒരുപാട് സീസണായി അദ്ദേഹം നയിക്കുന്നു. എന്നാല്‍ മിക്കപ്പോഴും ടീം അവസാന സ്ഥാനത്താണ് അവസാനിപ്പിച്ചിരുന്നത്. 

Latest Videos

ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ കോലിയെ ആദ്യ നാലില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ക്യാപ്റ്റനെന്ന നിലയില്‍ കോലി ധോണിക്കും രോഹിത്തിനും താഴെയാണ്. ആര്‍സിബിയെ നയിക്കുമ്പോള്‍ നിര്‍ദേശങ്ങള്‍ തരാന്‍ ഈ രണ്ട് പേരും ഉണ്ടാവാറില്ല.'' ഗംഭീര്‍ പറഞ്ഞു നിര്‍ത്തി.

click me!