ലോകകപ്പില്‍ തകര്‍പ്പനായിട്ട് തുടങ്ങിയ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. പാക്കിസ്ഥാനെ തകര്‍ത്താണ് മുന്‍ ചാംപ്യന്മാര്‍ ലോകകപ്പ് പ്രയാണം ആരംഭിച്ചത്. എന്നാല്‍ പാതിവഴി പിന്നിട്ടപ്പോള്‍ ആദ്യം കണ്ട വിന്‍ഡീസിനെയല്ല പിന്നീട് കണ്ടത്.
മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ തകര്‍പ്പനായിട്ട് തുടങ്ങിയ ടീമാണ് വെസ്റ്റ് ഇന്‍ഡീസ്. പാക്കിസ്ഥാനെ തകര്‍ത്താണ് മുന്‍ ചാംപ്യന്മാര്‍ ലോകകപ്പ് പ്രയാണം ആരംഭിച്ചത്. എന്നാല്‍ പാതിവഴി പിന്നിട്ടപ്പോള്‍ ആദ്യം കണ്ട വിന്‍ഡീസിനെയല്ല പിന്നീട് കണ്ടത്. തുടര്‍ തോല്‍വികള്‍ അവരുടെ സെമി പ്രതീക്ഷ തന്നെ പ്രശ്‌നത്തിലാക്കി. നാളെ ഇന്ത്യയോട് പരാജയപ്പെട്ടാല്‍ വിന്‍ഡീസിന്റെ സാധ്യതകള്‍ അടയും.
അതിന് മുമ്പ് താരങ്ങള്‍ക്ക് ഉപദേശം നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍. ടീമിലെ ബാറ്റ്‌സ്മാന്മാരോട് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെ കണ്ട് പഠിക്കാനാണ് ഹോള്‍ഡര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഹോള്‍ഡര്‍ തുടര്‍ന്നു... ''ഷായ് ഹോപ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, നിക്കോളാസ് പൂരന്‍ എന്നിവരാണ് ടീമിന്റെ നട്ടെല്ല്. അവരാണ് മത്സരം പ്ലാന്‍ ചെയ്യേണ്ടത്. അവര്‍ കിവീസ് ക്യാപ്റ്റന്‍ വില്യംസണെ കണ്ട് പഠിക്കണം.
എത്ര മനോഹരമായിട്ടാണ് അദ്ദേഹം കളിക്കുന്നത്. പതിയെ ക്രീസില്‍ സെറ്റാവുന്നു. വലിയ സ്‌കോറുകള്‍ നേടുന്നു. അത്തരത്തിലൊരു ശൈലിയാണ് വിന്‍ഡീസിന്റെ മധ്യനിര താരങ്ങളും പിന്തുടരേണ്ടത്.'' ഹോള്‍ഡര്‍ പറഞ്ഞു നിര്‍ത്തി.