ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ മോശം പ്രകടനം തുടര്‍ന്ന് വിരാട് കോലി. മൂന്ന് ലോകകപ്പ് കളിച്ചിട്ടും ഒരു നോക്കൗട്ട് ഘട്ടത്തില്‍ പോലും അര്‍ധ സെഞ്ചുറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല.
മാഞ്ചസ്റ്റര്‍: ലോകകപ്പ് നോക്കൗട്ട് റൗണ്ടുകളില്‍ മോശം പ്രകടനം തുടര്‍ന്ന് വിരാട് കോലി. മൂന്ന് ലോകകപ്പ് കളിച്ചിട്ടും ഒരു നോക്കൗട്ട് ഘട്ടത്തില്‍ പോലും അര്‍ധ സെഞ്ചുറി നേടാന്‍ കോലിക്ക് സാധിച്ചിട്ടില്ല. ഇന്നലെ ന്യൂസിലന്‍ഡിനെതിരെ സെമി ഫൈനലില്‍ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ പുറത്താവുമ്പോള്‍ ഒരു റണ്‍ മാത്രമായിരുന്നു കോലിയുടെ സമ്പാദ്യം.
കഴിഞ്ഞ ലോകകപ്പ് സെമിയില്‍ ഓസീസിനെതിരെ 13 പന്തില്‍ ഒരു റണ്ണായിരുന്നു കോലിയുടെ സമ്പാദ്യം. മിച്ചല്‍ ജോണ്‍സന്റെ പന്തില്‍ ബ്രാഡ് ഹാഡിന് ക്യാച്ച് നല്‍കി കോലി മടങ്ങി. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടന്നപ്പോള്‍ വിരാടിന്റെ സംഭാവന എട്ട് പന്തില്‍ മൂന്ന് റണ്‍.
undefined
2011ല്‍ ഇന്ത്യ ചാംപ്യന്മാരായ വര്‍ഷമാണ് കോലി ആദ്യ ലോകകപ്പ് കളിക്കുന്നത്. ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയക്കെതിരെ 33 പന്തില്‍ 24ഉം, സെമിയില്‍ പാക്കിസ്ഥാനെതിരെ 21 പന്തില്‍ ഒമ്പത് റണ്‍സുമാണ് കോലി നേടിയത്.
ഫൈനലില്‍ 49 പന്ത് നേരിട്ട് കോലി 35 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്തി. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ആകെ ആറ് മത്സരങ്ങളില്‍ നിന്നായി 12.16 ശരാശരിയില്‍ 73 റണ്‍സാണ് കോലി ആകെ നേടിയത്. സ്‌ട്രൈക്ക് റേറ്റ് വെറും 56 മാത്രം.