ധവാന് പകരം മറ്റൊരു താരം വരുന്നതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. ഓപ്പണാറായി സ്ഥാനക്കയറ്റം ലഭിക്കുന്ന രാഹുലിന് പകരം നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് ഇന്ത്യയുടെ ആശങ്ക
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ ഏറ്റവും ഗ്ലാമറസ് പോരാട്ടത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ പാക്കിസ്ഥാനെ നേരിടുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ചിന്തയൊന്നും കോലിപ്പടയുടെ മനസില്‍ ഇല്ല. എന്നാല്‍, പാക്കിസ്ഥാനെ നേരിടാന്‍ ഇറങ്ങും മുമ്പ് ഒരുപാട് കാര്യങ്ങള്‍ക്ക് ഇന്ത്യ പരിഹാരം കാണേണ്ടതുണ്ട്.
ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഇല്ലാതെ ലോകകപ്പില്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. ന്യൂസിലന്‍ഡിനെതിരെ രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ ഓപ്പണിംഗ് കൂട്ടുക്കെട്ട് പരീക്ഷിച്ച് നോക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇതോടെ ഇന്ന് ഓപ്പണിംഗില്‍ രാഹുല്‍ എത്തുമ്പോള്‍ എത്രമാത്രം ഒത്തിണക്കം രോഹിത്തുമായുണ്ടാകുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ആശങ്കയോടെ നോക്കുന്നത്.
undefined
ധവാന് പകരം മറ്റൊരു താരം വരുന്നതൊഴിച്ചാല്‍ വേറെ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുക. ഓപ്പണാറായി സ്ഥാനക്കയറ്റം ലഭിക്കുന്ന രാഹുലിന് പകരം നാലാം നമ്പറില്‍ ആരെ കളിപ്പിക്കുമെന്നുള്ളതാണ് ഇന്ത്യയുടെ ആശങ്ക. വിജയ് ശങ്കര്‍, ദിനേശ് കാര്‍ത്തിക് എന്നിവരില്‍ ഒരാള്‍ പ്ലേയിങ് ഇലവനിലെത്തിയേക്കും. ഇതില്‍ വിജയ് ശങ്കറിന് തന്നെയാണ് കൂടുതല്‍ സാധ്യത.
ശങ്കറിന്റെ ബൗളിങ് കഴിവ് കൂടി ഉപയോഗപ്പെടുത്താമെന്നാണ് ഇന്ത്യയുടെ കണക്കുകൂട്ടല്‍. രണ്ട് മത്സരങ്ങളില്‍ ഒരു വിക്കറ്റ് മാത്രം നേടിയ കുല്‍ദീപ് യാദവ് പുറത്തിരുന്നേക്കും. സാഹചര്യം പരിശോധിച്ച ശേഷമാകും കുല്‍ദീപിന് പകരം സ്പിന്നര്‍ വേണോ അതോ പേസര്‍ വേണമോയെന്ന അവസാന തീരുമാനം വരിക.
പേസ് ബൗളിംഗിനെ പൊതുവേ അനുകൂലിക്കുന്നാണ് മാഞ്ചസ്റ്ററിലെ പിച്ച്. അതുകൊണ്ട് മുഹമ്മദ് ഷമി ടീമിലെത്താനുള്ള സാധ്യത ഏറെയാണ്. ഒപ്പം രവീന്ദ്ര ജഡേജയെ പരീക്ഷാക്കാനും ടീം തീരുമാനിച്ചേക്കാം.
ഇന്ത്യയുടെ സാധ്യതാ ടീം ഇങ്ങനെ: രോഹിത് ശര്‍മ, വിരാട് കോലി, (ക്യാപ്റ്റന്‍), വിജയ് ശങ്കര്‍/ദിനേശ് കാര്‍ത്തിക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കേദാര്‍ ജാദവ്, കുല്‍ദീപ് യാദവ്/രവീന്ദ്ര ജഡേജ/മുഹമ്മദ് ഷമി, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര.