'ഈ ഇന്ത്യന്‍ ടീമിനെ ഞങ്ങള്‍ക്ക് പേടി'; പാക് ഇതിഹാസം

By Web Team  |  First Published Jun 18, 2019, 3:48 PM IST

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. ലോകകപ്പിലും അതുതന്നെയാണ് കണ്ടത്. പാക് ടീം പ്രതിഭകളെ ആശ്രയിച്ചു മാത്രം നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീം ടീം വര്‍ക്കിനാണ് പ്രാധാന്യം കൊടുക്കുന്നത്.


മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് പിന്നാലെ പാക് ടീമിനെ വിമര്‍ശിച്ച് നിരവധി മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിരാട് കോലിയുടെ നേതൃത്വത്തിലപള്ള ഈ ഇന്ത്യന്‍ ടീം ശരിക്കും പാക്കിസ്ഥാനെ പേടിപ്പിക്കുന്നുവെന്ന് തുറന്നു പറയുകയാണ് പാക് പേസ് ഇതിഹാസവും മുന്‍ പരിശീലകനുമായ വഖാര്‍ യൂനിസ്. ഐസിസിക്ക് വേണ്ടിയെഴുതി കോളത്തിലാണ് വഖാര്‍ ഇക്കാര്യം പറയുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്ത്യ-പാക് ക്രിക്കറ്റ് ടീമുകള്‍ തമ്മിലുള്ള അന്തരം വളരെ വലുതാണ്. ലോകകപ്പിലും അതുതന്നെയാണ് കണ്ടത്. പാക് ടീം പ്രതിഭകളെ ആശ്രയിച്ചു മാത്രം നില്‍ക്കുമ്പോള്‍ ഇന്ത്യന്‍ ടീം ടീം വര്‍ക്കിനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇന്ത്യന്‍ ടീമിലെ ഓരോരുത്തര്‍ക്കും അവരുടെ റോള്‍ എന്താണെന്ന് കൃത്യമായി അറിയാം. അതവര്‍ ഭംഗിയായി നിറവേറ്റുകയും ചെയ്യുന്നു.

Latest Videos

undefined

1990കളില്‍ പാക് ടീം ശക്തരായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ശരിക്കും ഞങ്ങളെ ഭയപ്പെടുത്തുന്നു. ഇന്ത്യക്കെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുമ്പോഴൊക്കെ പാക്കിസ്ഥാന്‍ സമ്മര്‍ദ്ദത്തിലാവുന്നു. ഇന്ത്യയ്ക്ക് മുന്നില്‍ ദുര്‍ബലരാണെന്ന ചിന്ത ഉയരുന്നു. ശാരീരികക്ഷമത വര്‍ധിപ്പിക്കാതെ ഇന്ത്യയുമായി പിടിച്ചുനില്‍ക്കാനാവില്ല.

ടോസ് ജയിച്ചിട്ടും ബൗളിംഗ് തെരഞ്ഞെടുത്തതല്ല ബൗളര്‍മാര്‍ ശരിയായ ലെംഗ്തില്‍ പന്തെറിയാത്തതാണ് പാക്കിസ്ഥാന്റെ തോല്‍വിയില്‍ നിര്‍ണായകമായത്. മുഹമ്മദ് ആമിര്‍ മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്. യഥാര്‍ത്ഥ പേസ് ബൗളര്‍മാരുടെ കുറവ് പാക് ടീമിലുണ്ടെന്നും വഖാര്‍ പറഞ്ഞു.

click me!