ഇന്ത്യന്‍ ടീമില്‍ പരിഹരിക്കേണ്ടതായ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന് അത്തരം പ്രശ്നങ്ങളൊന്നുമില്ല.
ലണ്ടന്‍: ലോകകപ്പ് ഫൈനലിസ്റ്റുകളെയും വിജയികളെയും പ്രവചിച്ച് മുന്‍ ഇംഗ്ലീഷ് നായകനും കമന്റേറ്ററുമായ നാസര്‍ ഹുസൈന്‍. ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ഇന്ത്യ ഫൈനലില്‍ എത്തുമെന്ന് ഹുസൈന്‍ പറഞ്ഞു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് വന്‍ സ്കോര്‍ നേടിയാല്‍ അത് മറികടക്കാനുള്ള ബാറ്റിംഗ് കരുത്ത് കീവീസിനില്ലെന്നും ഹുസൈന്‍ വ്യക്തമാക്കി. റണ്‍ ചേസ് ചെയ്യാനായാലും ഇന്ത്യക്ക് കഴിയും.
എഡ്ജ്ബാസ്റ്റണില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ട് വിജയിക്കുമെന്നും ഹസൈന്‍ പറഞ്ഞു. എഡ്ജ്ബാസ്റ്റണിലെ ഗ്രൗണ്ട് ഇംഗ്ലണ്ട് കളിക്കാര്‍ക്കാണ് കൂടുതല്‍ യോജിക്കുക. ഓസീസ് പേസര്‍മാര്‍ക്ക് എഡ്ജ്ബാസ്റ്റണില്‍ കാര്യമായ ആനുകൂല്യം കിട്ടില്ല. ലോര്‍ഡ്സിലായിരുന്നെങ്കില്‍ ഓസീസ് പേസര്‍മാര്‍ക്ക് സ്വിംഗ് കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നും അത് ഇംഗ്ലണ്ടിന് ഭീഷണിയായേനെ എന്നും ഹുസൈന്‍ പറഞ്ഞു.
14ന് ലോര്‍ഡ്സില്‍ നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് വിജയിക്കുമെന്നും ഹുസൈന്‍ പറഞ്ഞു. കാരണം ഇന്ത്യന്‍ ടീമില്‍ പരിഹരിക്കേണ്ടതായ ചെറിയ ചെറിയ പ്രശ്നങ്ങളുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന് അത്തരം പ്രശ്നങ്ങളൊന്നുമില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടായിരുന്നു ജയിച്ചതെന്നും ഹുസൈന്‍ ഓര്‍മിപ്പിച്ചു. ഇന്ത്യയെ രണ്ടു തവണ തോല്‍പ്പിക്കാനായാല്‍ ഇംഗ്ലണ്ടിന്റെ കിരീട നേട്ടം ആധികാരികമാകുമെന്നും ഇന്ത്യന്‍ ടീമില്‍ മഹാന്‍മാരായ കളിക്കാരുണ്ടങ്കിലും ചില പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണെന്നും ഹുസൈന്‍ പറഞ്ഞു.