ക്കിസ്ഥാന്റെ ഇതിഹാസ താരമായിരുന്ന മുഹമ്മദ് യൂസഫാണ് ഏറ്റവും ഒടുവില്‍ പാക്കിസ്ഥാനെ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയത്. ഒരു പാക് ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു യൂസഫിന്റെ പരിഹാസം.
കറാച്ചി: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചതോടെ പാക്കിസ്ഥാന്റെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു കഴിഞ്ഞു. ബംഗ്ലാദേശിനെതിരെ നടക്കുന്ന അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 311 റണ്‍സ് വ്യത്യാസത്തിലെങ്കിലും ജയിച്ചാലെ ന്യൂസിലന്‍ഡിന്റെ നെറ്റ് റണ്‍റേറ്റിനെ മറികടന്ന് പാക്കിസ്ഥാന് സെമിയിലെത്താനാവു.
ഈ സാഹചര്യത്തില്‍ ആരാധകരും മുന്‍ താരങ്ങളും പാക്കിസ്ഥാനെ വിമര്‍ശനങ്ങള്‍കൊണ്ടും ട്രോളുകള്‍കൊണ്ടും മൂടുകയാണ്. പാക്കിസ്ഥാന്റെ ഇതിഹാസ താരമായിരുന്ന മുഹമ്മദ് യൂസഫാണ് ഏറ്റവും ഒടുവില്‍ പാക്കിസ്ഥാനെ കളിയാക്കിക്കൊണ്ട് രംഗത്തെത്തിയത്. ഒരു പാക് ടെലിവിഷന്‍ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു യൂസഫിന്റെ പരിഹാസം.
പാക്കിസ്ഥാന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി, ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് മുഹമ്മജ് യൂസഫ് പറഞ്ഞു. ബംഗ്ലാദേശ് ടീമിന് മേല്‍ ഇടിവെട്ടേറ്റ് എല്‍ക്കുകയും അവര്‍ 10 റണ്‍സിന് ഓള്‍ ഔട്ടാവുകയും ചെയ്താല്‍ മാത്രമെ പാക്കിസ്ഥാന് എന്തെങ്കിലും സാധ്യതയുള്ളു. സാഹചര്യങ്ങള്‍ അത്രമാത്രം കഠിനമാണ്. ഇനി ഇതുവരെ ഇല്ലാത്ത ഒരു വ്യാജ ടീമിനെതിരെ കളിക്കുകയാണെങ്കില്‍ പോലും 316 റണ്‍സിനൊക്കെ ജയിക്കുക എന്നു പറയുന്നത് അസാധ്യമാണ്-യൂസഫ് പറഞ്ഞു.
Mohammad Yousuf - "We need lightning to strike the Bangladesh team for Pakistan to qualify" 😂 pic.twitter.com/2ehyy3jIQJ
— Rooter App (@RooterSports)