മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിറിന് അമ്പയര്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. അഞ്ചാം ഓവറിലെ നാലാം പന്തിലും ആമിര്‍ പന്തെറിഞ്ഞശേഷം ഡെയ്ഞ്ചര്‍ സോണിലൂടെ നടന്നു.
മാഞ്ചസ്റ്റര്‍: ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ തുടക്കത്തിലെ പാക്കിസ്ഥാന് തിരിച്ചടി. ഇന്ത്യക്ക് ഏറ്റവും വലിയ ഭീഷണിയാവുമെന്ന് കരുതിയ മുഹമ്മദ് ആമിറിന് പിച്ചിലെ ഡേയ്ഞ്ചര്‍ സോണിലൂടെ നടന്നതിന് അമ്പയര്‍ രണ്ട് തവണ മുന്നറിയിപ്പ് നല്‍കി. ഇനിയും ഒരു തവണ കൂടി ഇതാവര്‍ത്തിച്ചാല്‍ മത്സരത്തില്‍ പന്തെറിയുന്നതില്‍ നിന്ന് ആമിറിന് വിലക്കും.
മൂന്നാം ഓവറിലെ മൂന്നാം പന്തിലാണ് ആമിറിന് അമ്പയര്‍ ആദ്യ മുന്നറിയിപ്പ് നല്‍കിയത്. അഞ്ചാം ഓവറിലെ നാലാം പന്തിലും ആമിര്‍ പന്തെറിഞ്ഞശേഷം ഡെയ്ഞ്ചര്‍ സോണിലൂടെ നടന്നതോടെ അമ്പയര്‍ ബ്രൂക്സ് ഒക്സംഫോര്‍ഡ് രണ്ടാം മുന്നറിയിപ്പും നല്‍കി. ഇതോടെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അമ്പയറുടെ അടുത്തെത്തി കാര്യങ്ങള്‍ വിശദീകരിച്ചു.
രണ്ടാം മുന്നറിയിപ്പും ലഭിച്ചതോടെ പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ് അമീറിനെ പിന്‍വലിച്ചു വഹാബ് റിയാസിനെ ആക്രമണിത്തിന് നിയോഗിക്കുകയും ചെയ്തു. ഇന്ത്യക്ക് വെല്ലുവിളിയാവുമെന്ന് കരുതിയ ആമിറിനെ തുടക്കത്തിലേ പിന്‍വലിക്കേണ്ടി വന്നത് പാക്കിസ്ഥാന് തിരിച്ചടിയാണ്. ആമിറിനെതിരെ കരുതലോടെയാ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ കളിച്ചത്. നാലോവറില്‍ ഒരു മെയ്ഡ് ഇന്‍ അടക്കം എട്ടു റണ്‍സ് മാത്രമെ ആമിര്‍ വിട്ടുകൊടുത്തിട്ടുള്ളു.