ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ഞൂറാനായി വാര്‍ണര്‍; അപൂര്‍വനേട്ടം

By Web Team  |  First Published Jun 25, 2019, 8:56 PM IST

വാര്‍ണറുടെ ഓപ്പണിംഗ് പങ്കാളിയും ഓസീസ് ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചിനും അഞ്ഞൂറാന്‍ ആവാനുള്ള അവസരമുണ്ടായിരുന്നെങ്കിലും സെഞ്ചുറി അടിച്ചതിന് പിന്നാലെ പുറത്തായതോടെ നാലു റണ്‍സകലെ ഫിഞ്ചിന് ഈ നേട്ടം നഷ്ടമായി.


ലോര്‍ഡ്സ്: ഇംഗ്ലണ്ട് ലോകകപ്പിലെ അഞ്ഞൂറാനായി ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍. ഇംഗ്ലണ്ട് ലോകകപ്പില്‍ 500 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്സ്മാനാണ് വാര്‍ണര്‍. ലോകകപ്പില്‍ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും വാര്‍ണര്‍ ഇന്ന് സ്വന്തമാക്കി. 2007ലെ ലോകകപ്പില്‍ മാത്യു ഹെയ്ഡന്‍(659), റിക്കി പോണ്ടിംഗ്(539) എന്നിവരാണ് വാര്‍ണര്‍ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍.

വാര്‍ണറുടെ ഓപ്പണിംഗ് പങ്കാളിയും ഓസീസ് ക്യാപ്റ്റനുമായ ആരോണ്‍ ഫിഞ്ചിനും അഞ്ഞൂറാന്‍ ആവാനുള്ള അവസരമുണ്ടായിരുന്നെങ്കിലും സെഞ്ചുറി അടിച്ചതിന് പിന്നാലെ പുറത്തായതോടെ നാലു റണ്‍സകലെ ഫിഞ്ചിന് ഈ നേട്ടം നഷ്ടമായി. 2003ലെ ലോകകപ്പില്‍ 673 റണ്‍സടിച്ച ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലാണ് ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സടിച്ചതിന്റെ റെക്കോര്‍ഡ്.

Latest Videos

മാത്യു ഹെയ്ഡന്‍(659), മഹേല ജയവര്‍ധനെ(548), മാര്‍ട്ടിന്‍ ഗപ്ടില്‍(547), കുമാര്‍ സംഗക്കാര(541), റിക്കി പോണ്ടിംഗ്(539), തിലകരത്നെ ദില്‍ഷന്‍(500) എന്നിവരാണ് ഡേവിഡ് വാര്‍ണര്‍(500)ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച ബാറ്റ്സ്മാന്‍മാര്‍. നേരത്തെ ലോകകപ്പില്‍ ഓപ്പണിംഗ് വിക്കറ്റില്‍ തുടര്‍ച്ചയായി അഞ്ച് തവണ 50 റണ്‍സ് കൂട്ടുക്കെട്ടുയര്‍ത്തുന്ന ആദ്യ ഓപ്പണിംഗ് ജോഡിയെന്ന റെക്കോര്‍ഡ് ഫിഞ്ച്-വാര്‍ണര്‍ സഖ്യം സ്വന്തമാക്കിയിരുന്നു.

click me!