സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് പൂജാരയുടെ ടീമിലെ ഓപ്പണര്‍മാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വണ്‍ ഡൗണായി എത്തുന്ന ടീമില്‍ രാഹുല്‍ ദ്രാവിഡാണ് നാലാം നമ്പറില്‍ കളിക്കും
അഹമ്മദാബാദ്: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് ടെസ്റ്റ് ടീമിലെ ഇന്ത്യയുടെ വിശ്വസ്തനായ ചേതേശ്വര്‍ പൂജാര. ഇംഗ്ലണ്ട് ലോകകപ്പില്‍ കളിക്കുന്ന രണ്ട് പേര്‍ മാത്രമാണ് പൂജാരയുടെ ലോകകപ്പ് ടീമിലുള്ളത്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന് പൂജാരയുടെ ലോകകപ്പ് ടീമില്‍ ഇടമില്ല.
സൗരവ് ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് പൂജാരയുടെ ടീമിലെ ഓപ്പണര്‍മാര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വണ്‍ ഡൗണായി എത്തുന്ന ടീമില്‍ രാഹുല്‍ ദ്രാവിഡാണ് നാലാം നമ്പറില്‍ കളിക്കും. യുവരാജ് സിംഗ് അഞ്ചാമനായും എം എസ് ധോണി ആറാമനായും ഇറങ്ങുന്ന ടീമില്‍ കപില്‍ ദേവാണ് പേസ് ബൗളിംഗ് ഓള്‍ റൗണ്ടര്‍.
മൊഹീന്ദര്‍ അമര്‍നാഥ്, അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് പൂജാരയുടെ ലോകകപ്പ് ടീമിലെ മറ്റ് അംഗങ്ങള്‍.