ലോകകപ്പില്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടിന് അര്‍ജ്ജുന്‍ പന്തെറിഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ ക്രിക്ക് ഇന്‍ഫോ ആണ് പുറത്തുവിട്ടത്.
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഫേവറൈറ്റുകളായ ഇംഗ്ലണ്ട് ശ്രീലങ്കക്കെതിരായ അപ്രതീക്ഷിത തോല്‍വിയുടെ ഞെട്ടലിലാണ്. ചൊവ്വാഴ്ച ഓസ്ട്രേലിയയെ നേരിടാനിറങ്ങുന്ന ഇംഗ്ലണ്ടിന് വിജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസമാകില്ല. അതുകൊണ്ടുതന്നെ നെറ്റ്സില്‍ കഠിന പരിശീലനത്തിലാണ് ഇംഗ്ലീഷ് ടീം. നെറ്റ്സില്‍ ഇംഗ്ലണ്ടിന് പന്തെറിഞ്ഞുകൊടുക്കുന്നതാകട്ടെ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകനും ഇടം കൈയന്‍ പേസ് ബൗളറുമായ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറാണ്.
ലോകകപ്പില്‍ മികച്ച ഫോമിലുള്ള ഇംഗ്ലണ്ട് താരം ജോ റൂട്ടിന് അര്‍ജ്ജുന്‍ പന്തെറിഞ്ഞുകൊടുക്കുന്നതിന്റെ വീഡിയോ ക്രിക്ക് ഇന്‍ഫോ ആണ് പുറത്തുവിട്ടത്. ഏതാനും പന്തുകളില്‍ ജോ റൂട്ടിന് അര്‍ജ്ജുന്‍ ബീറ്റ് ചെയ്യുകയും ചെയ്തു. എംസിസി യംഗ് ക്രിക്കറ്റേഴ്സിനായി കളിക്കാനായി ലണ്ടനിലെത്തിയ അര്‍ജ്ജുന്‍ കൗണ്ടി ടീമായ സറേയുടെ രണ്ടാം നിര ടീമിനെതിരെയും മികച്ച ബൗളിംഗ് പുറത്തെടുത്തിരുന്നു.
England have had a Tendulkar helping them out ahead of at Lord's! pic.twitter.com/Yl8OmN8p46
— ESPNcricinfo (@ESPNcricinfo)
ഇതിനുശേഷമാണ് ലോര്‍ഡ്സില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പരിശീലനത്തില്‍ പന്തെറിയാന്‍ നെറ്റ് ബൗളറായി അര്‍ജ്ജുനെത്തിയത്. മുമ്പും ഇംഗ്ലീഷ് താരങ്ങള്‍ക്ക് നെറ്റ്സില്‍ പന്തെറിഞ്ഞുകൊടുത്ത് വാര്‍ത്ത സൃഷ്ടിച്ചിട്ടുണ്ട് അര്‍ജ്ജുന്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിന്റെ പരിശീലനത്തിനിടെ ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍സ്റ്റോയെ യോര്‍ക്കറിലൂടെ വീഴ്‌ത്തിയായിരുന്നു അര്‍ജുന്‍ വാര്‍ത്ത സൃഷ്ടിച്ചത്. അടുത്തിടെ നടന്ന മുംബൈ പ്രീമിയര്‍ ലീഗലും ആകാശ് ടൈഗേഴ്സിനായും അര്‍ജ്ജുന്‍ തിളങ്ങിയിരുന്നു. ഐസിസിയുടെ കമന്ററി പാനല്‍ അംഗമായി സച്ചിന്‍ ടെന്‍ഡുല്‍ക്കറും ഇപ്പോള്‍ ലണ്ടനിലുണ്ട്.