മാറ്റം വരേണ്ടത് ഒരേയൊരു കാര്യത്തില്‍; ടീം ഇന്ത്യക്ക് ഗംഭീറിന്‍റെ ഉപദേശം

By Web Team  |  First Published Jul 14, 2019, 5:38 PM IST

എം എസ് ധോണിയുടെ കാര്യത്തില്‍ നിര്‍ണായക നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 


മുംബൈ: ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് സമയമായി എന്ന് വാദിക്കുന്നവരുണ്ട്. പരിശീലകന്‍ രവി ശാസ്ത്രി, നായകന്‍ വിരാട് കോലി എന്നിവരെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്നും എം എസ് ധോണി വിരമിക്കണമെന്നും നിര്‍ദേശം ഉയരുന്നു. 

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത് നിലവിലെ ടീമില്‍ ഒരു മാറ്റം മാത്രം മതിയെന്നാണ്. 'ടീം ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായത് നിരാശപ്പെടുത്തി. താരങ്ങളെ മാറ്റണം എന്ന് വാദിക്കുന്നത് മണ്ടത്തരമാണ്. അടുത്ത ഏകദിന പരമ്പരയില്‍ ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ ഒഴികെ മറ്റൊന്നിലും പുനര്‍ചിന്തനം ആവശ്യമില്ലെന്നും' ഗംഭീര്‍ വ്യക്തമാക്കി. 

Latest Videos

ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ കോളത്തിലാണ് ഗംഭീര്‍ നിലപാട് വ്യക്തമാക്കിയത്. 'ഋഷഭ് പന്തും ഹാര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ ക്രിക്കറ്റിന് മുതല്‍ക്കൂട്ടാണ്. ഇരു താരങ്ങളിലും ടീം വിശ്വാസമര്‍പ്പിക്കണം. എന്നാല്‍ നിര്‍ദേശങ്ങള്‍ നല്‍കി കൃത്യമായി അവരെ പരുവപ്പെടുത്തി എടുക്കേണ്ടതുണ്ടെന്നും' ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ കുറിച്ചു.

click me!