ഇന്ത്യ-ശ്രീലങ്ക മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കകം ആണ് ജസ്റ്റിസ് ഫോര്‍ കശ്മീര്‍ എന്ന ബാനറുമായി ചെറുവിമാനം പറന്നത്. പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണണെന്ന ബാനറുമായി പറന്നു. ഈ സംഭവത്തിന് പിന്നാലെ വിഷയത്തില്‍ ഐസിസിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു
ലീഡ്സ്: ലോകകപ്പില്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തിന് പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് പരാതി നല്‍കി ബിസിസിഐ. മത്സരത്തിനിടെ 'കശ്മീരിന് നീതി വേണം' എന്ന ബാനറുമായി സ്റ്റേഡിയത്തിന് മുകളിലൂടെ വിമാനം പറന്ന സംഭവത്തിലാണ് ബിസിസിഐ പരാതി നല്‍കിയത്.
ലോകകപ്പില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ സുരക്ഷയില്‍ പോലും ആശങ്കയുണ്ടെന്ന് ബിസിസിഐയുടെ പരാതിയില്‍ പറയുന്നു. ഇന്ത്യ-ശ്രീലങ്ക മത്സരം തുടങ്ങി നിമിഷങ്ങള്‍ക്കകം ആണ് ജസ്റ്റിസ് ഫോര്‍ കശ്മീര്‍ എന്ന ബാനറുമായി ചെറുവിമാനം പറന്നത്. പിന്നാലെ കശ്മീരിനെ സ്വതന്ത്രമാക്കണണെന്ന ബാനറുമായി വീണ്ടും വിമാനം പറന്നു.
ഈ സംഭവത്തിന് പിന്നാലെ വിഷയത്തില്‍ ഐസിസിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ലോകകപ്പിനിടെ ഇങ്ങനെയുള്ള കാര്യങ്ങളെ പിന്തുണയ്ക്കില്ലെന്നും പൊലീസ് അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഐസിസി വ്യക്തമാക്കി. നേരത്തെ, പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ നടന്ന മത്സരത്തിനിടെയും സമാന സംഭവം അരങ്ങേറിയിരുന്നു.