ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 321 റണ്‍സെടുത്തത്.
ടോന്റണ്‍: ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബംഗ്ലാദേശിന് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 321 റണ്‍സെടുത്തത്. ഷായ് ഹോപ് (96), എവിന്‍ ലൂയിസ് (70), ഷിംറോണ്‍ ഹെറ്റ്മയേര്‍ (50) എന്നിവരുടെ ഇന്നിങ്‌സാണ് വിന്‍ഡീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ബംഗ്ലാദേശിനായി മുസ്തഫിസുര്‍ റഹ്മാന്‍, മുഹമ്മദ് സെയ്ഫുദീന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
ക്രിസ് ഗെയ്ല്‍ (0), നിക്കോളാസ് പൂരന്‍ (25), ആന്ദ്രേ റസ്സല്‍ (0), ജേസണ്‍ ഹോള്‍ഡര്‍ (33) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ടോന്റണില്‍ നടക്കുന്ന മത്സരത്തിന്റെ നാലാം ഓവറില്‍ തന്നെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ (0) പുറത്തായി. പിന്നീടെത്തിയ ഷായ് ഹോപ്പ്, ലൂയിസുമായി കൂടിച്ചേര്‍ന്നതോടെ വിന്‍ഡീസ് തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇരുവരും 116 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
undefined
എന്നാല്‍ ലൂയിസിനെ പുറത്താക്കി ഷാക്കിബ് ബംഗ്ലാദേശിന് ബ്രേക്ക് ത്രൂ നല്‍കി. ആറ് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ലൂയിസിന്റെ ഇന്നിങ്‌സ്. അധികം വൈകാതെ പൂരനും പവലിയനില്‍ തിരിച്ചെത്തി. വീണ്ടും ഷാക്കിബ് തന്നെ ബംഗ്ലാദേശിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. സൗമ്യ സര്‍ക്കാരിന് ക്യാച്ച് നല്‍കിയാണ് പൂരന്‍ മടങ്ങിയത്.
തുടര്‍ന്ന് വന്നവരില്‍ ഹെറ്റ്മയേര്‍, ജേസണ്‍ ഹോള്‍ഡര്‍ (33) എന്നിവരൊഴികെ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഡാരന്‍ ബ്രാവോ (19), ഒഷാനെ തോമസ് (6) പുറത്താവാതെ നിന്നു. ബംഗ്ലാദേശിനായി മുസ്തഫിസുറിനെയും സെയ്ഫുദീനേയും കൂടാതെ ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.