ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും നേര്‍ക്കുനേര്‍. വൈകീട്ട് മൂന്നിന് സതാംപ്ടണിലാണ് മത്സരം. ടൂര്‍ണമെന്റിലെ നിലനില്‍പ്പിന് ബംഗ്ലാദേശിന് ജയം അനിവാര്യമാണ്.
സതാംപ്ടണ്‍: ലോകകപ്പില്‍ ഇന്ന് അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും നേര്‍ക്കുനേര്‍. വൈകീട്ട് മൂന്നിന് സതാംപ്ടണിലാണ് മത്സരം. ടൂര്‍ണമെന്റിലെ നിലനില്‍പ്പിന് ബംഗ്ലാദേശിന് ജയം അനിവാര്യമാണ്. ലോകകപ്പില്‍ നിന്ന് പുറത്തായിക്കഴിഞ്ഞു അഫ്ഗാന്‍. പോവും വഴി ചിലരെ ഒപ്പം കൂട്ടുമെന്ന് അഫ്ഗാന്‍ നായകന്‍ ഗുലാബാദിന്‍ നെയ്ബ് പറഞ്ഞു. കാത്തിരുന്ന് കാണാമെന്നായിരുന്നു ബംഗ്ലാ കോച്ച് സ്റ്റീവ് റോഡ്‌സിന്റെ മറുപടി.
നേര്‍ക്കുനേര്‍ കണക്കുകളില്‍ വലിയ അന്തരമില്ല. ഇരു ടീമുകളും തമ്മില്‍ ഏകദിനത്തില്‍ ഏഴ് തവണ ഏറ്റുമുട്ടിയപ്പോള്‍ ബംഗ്ലാദേശ് നാലിലും അഫ്ഗാന്‍ മൂന്ന് മത്സരത്തിലും ജയിച്ചു. ടി20യില്‍ അഫ്ഗാന്‍ ആറിലും ജയിച്ചപ്പോള്‍ ബംഗ്ലാദേശ് അഞ്ച് മത്സരങ്ങളിലാണ് ജയിച്ചത്.
എന്നാല്‍ നിലവിലെ ഫോമില്‍ ബംഗ്ലാദേശിന് തന്നെയാണ് സാധ്യത. ഇന്ന് ജയിച്ചാല്‍ സെമി സാധ്യത സജീവമാക്കാം ബംഗ്ലാദേശിന്. ഇന്ത്യയും പാക്കിസ്ഥാനുമാണ് ഇനിയുള്ള എതിരാളികള്‍.