കഴിഞ്ഞ സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്ത ടീം മെന്‍ററായി പോയപ്പോള്‍ പകരം ആരെയും ലഖ്നൗ മെന്‍ററായി നിയമിച്ചിരുന്നില്ല.
ലഖ്നൗ: ഐപിഎല്ലില്‍ ടീമിന്‍റെ മെന്‍ററാവാന്‍ മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനെ സമീപിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്. ഇന്ത്യൻ പരിശീലകനായ ഗൗതം ഗംഭീറിന് പകരമാണ് സഹീര്‍ ഖാനെ മെന്‍ററാക്കാൻ ലഖ്നൗ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ടീം ഉടമകള്‍ സഹീര്‍ ഖാനുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നും വൈകാതെ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ സീസണില്‍ ഗംഭീര്‍ കൊല്‍ക്കത്ത ടീം മെന്‍ററായി പോയപ്പോള്‍ പകരം ആരെയും ലഖ്നൗ മെന്‍ററായി നിയമിച്ചിരുന്നില്ല. എന്നാല്‍ മുംബൈ ഇന്ത്യൻസിന്‍റെ മുന്‍ ടീം ഡയറക്ടര്‍ കൂടിയായ സഹീറിനെ അടുത്ത വര്‍ഷത്തെ മെഗാ താരലേലത്തിന് മുമ്പ് മെന്‍ററാക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ടീം ഉടമ സ‍്ജീവ് ഗോയങ്ക. ടീമിന്‍റെ നായകനായ കെ എല്‍ രാഹുലിനെ ഈ സീസണില്‍ നിലനിര്‍ത്താനിടയില്ലെന്നും രാഹുല്‍ തന്‍റെ പഴയ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിലേക്ക് മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഐപിഎല്ലില്‍ നിന്നുള്ള ബിസിസിഐയുടെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന; ആകെ വരുമാനത്തിലും കുതിപ്പ്
ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ഏതൊക്കെ താരങ്ങളെയാവും ലഖ്നൗ നിലനിര്‍ത്തുക എന്ന കാര്യത്തിലും തീരുമാനമെടുത്തിട്ടില്ല. സഹീര്‍ ഖാനെ ഇന്ത്യയുടെ ബൗളിംഗ് കോച്ച് ആക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും മോര്‍ണി മോര്‍ക്കലിനെ വേണമെന്ന ഗൗതം ഗംഭീറിന്‍റെ ആവശ്യം ബിസിസിഐ അംഗീകരിച്ച പശ്ചാത്തലത്തിലാണ് ലഖ്നൗ ടീം ഉടമകള്‍ വീണ്ടും സഹീറിനെ മെന്‍ററാവാനായി സമീപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ലാംഗറാണ് ലഖ്നൗവിന്‍റെ മുഖ്യ പരിശീലകന്‍. ആദം വോഗ്സ്, ലാന്‍സ് ക്ലൂസ്‌നര്‍, ജോണ്ടി റോഡ്സ്, ശ്രീധരന്‍ ശ്രീരാം എന്നിവരും ലഖ്നൗവിന്‍റെ പരീശിലക സംഗത്തിലുണ്ട്.
സഹീര്‍ ഖാന്‍ ടീമിന്‍റെ മെന്‍ററായാല്‍ ടീം ഉടമകളും ടീം മാനേജ്മെന്‍റും തമ്മിലുള്ള കണ്ണിയായി സഹീര്‍ പ്രവര്‍ത്തിക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ കനത്ത തോല്‍വിക്ക് ശേഷം ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടില്‍വെച്ച് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെ പരസ്യമായി ശാസിച്ചത് വിവാദമായിരുന്നു.
'ഓസ്ട്രേലിയയിലേക്ക് പോകുന്നത് ക്രിക്കറ്റ് കളിക്കാനാണ്, വിശ്രമിക്കാനല്ല'; വിമര്‍ശനവുമായി ഗവാസ്കര്‍
2022ലാണ് സഞ്ജീവ് ഗോയങ്ക ലഖ്നൗ ടീമിനെ 7090 കോടി രൂപ മുടക്കി സ്വന്തമാക്കിയത്. ആദ്യ രണ്ട് സീസണിലും പ്ലേ ഓഫിലെത്താന്‍ ലഖ്നൗവിനായെങ്കിലും രണ്ട് തവണയും എലിമിനേറ്ററില്‍ പുറത്തായി. കഴിഞ്ഞ സീസണില്‍ നെഗറ്റീവ് നെറ്റ് റണ്‍റേറ്റ് കാരണം നേരിയ വ്യത്യാസത്തില്‍ പ്ലേ ഓഫ് ബര്‍ത്ത് നഷ്ടമായ ലഖ്നൗ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക